മുരുകനേക്കാള്‍ സ്‌നേഹം റിമി ടോമിക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്, ബിലാലിനെ കുറിച്ച് മംമ്ത

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിലാലിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിക്ക് ഒരു രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. അമല്‍ നീരദ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും എത്തുന്നുണ്ട്. ബിലാലിന്റെ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ അമല്‍ നീരദ് സിനിമ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലായിരുന്നു എല്ലാവരും.

mamta mohandas

അതേസമയം ബിലാലില്‍ നടി മംമ്താ മോഹന്‍ദാസും തന്റെ കഥാപാത്രമായി വീണ്ടും എത്തുന്നുണ്ട്. ബിഗ്ബിയില്‍ ബാല അവതരിപ്പിച്ച മുരുകന്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ കാമുകിയുടെ വേഷത്തിലാണ് മംമ്ത അഭിനയിച്ചിരുന്നത്. റിമി ടോമി എന്നായിരുന്നു ചിത്രത്തില്‍ മംമ്തയുടെ കഥാപാത്രത്തിന്റെ പേര്. അതേസമയം ബിലാല്‍ അണിയറയില്‍ ഒരുങ്ങവേ ചിത്രത്തെ കുറിച്ച് മംമ്ത പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ബിഗ്ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും എന്ന് മംമ്ത പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ബിലാലിന് കുറച്ചൊരു അകല്‍ച്ചയുളള കഥാപാത്രമായിരുന്നു റിമി ടോമിയെങ്കില്‍ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ അംഗമാണ്. ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്. ബിഗ്ബിയില്‍ ഒരു സീനില്‍ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണ്. അത്തരത്തിലുളള പക്വത എല്ലാവര്‍ക്കും ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്‌സ് ആണ്. മംമ്താ മോഹന്‍ദാസ് പറഞ്ഞു.

ഇത്തവണയും വലിയ ക്യാന്‍വാസിലാണ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കുന്നത്. ബിഗ്ബിയില്‍ നിന്ന് വ്യത്യസ്തമായ ശൈലി അവതരണത്തില്‍ ഉണ്ടാകും. മികച്ച ഒരു കഥ തുടര്‍ച്ചയ്ക്കായി ലഭിച്ചതിനാലാണ് ബിലാലിനായി ഒരുങ്ങുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് നേരത്തെ അറിയിച്ചിരുന്നു. പിന്നീട് തിരക്കഥയില്‍ പല തവണ മിനുക്കു പണികള്‍ വരുത്തി. പൂര്‍ണമായും തൃപ്തികരമാണെന്ന് തോന്നിയ ഘട്ടത്തിലാണ് ചിത്രവുമായി മുന്നോട്ട് പോകാന്‍ മമ്മൂട്ടി ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഗോപി സുന്ദറാണ് ഇത്തവണ ബിലാലിനായി സംഗീതമൊരുക്കുന്നത്.

More from Filmibeat

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X