ദീലിപിന്‌റ നായികയായി മംമ്ത വീണ്ടും! പുതിയ ചിത്രത്തിന്റെ സെറ്റില്‍ നടിയുടെ പിറന്നാളാഘോഷം!
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ താരങ്ങളാണ് ദിലീപും മംമ്താ മോഹന്‍ദാസും. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പാസഞ്ചറിനു ശേഷം ജിത്തു ജോസഫിന്റെ മൈബോസ് എന്ന ചിത്രത്തിലും ഇവരൊന്നിച്ചിരുന്നു.
മൈബോസിനു ശേഷമായിരുന്നു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2 കണ്‍ട്രീസ് പുറത്തിറങ്ങിയിരുന്നത്. 2 കണ്‍ട്രീസും വലിയ വിജയം നേടിയതോടെ
ഇരുവരുടെയും പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ ചിത്രത്തില്‍ നായികയാവുന്നത് മംമ്തയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് മംമ്തയുടെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.

മംമ്തയുടെ പിറന്നാള്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു മംമ്തയുടെ പിറന്നാള്‍ ആഘോഷം നടന്നത്. സുരാജ് വെഞ്ഞാറമൂട് ആഘോഷ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ പിറന്നാള്‍ കേക്ക് മുറിച്ചു. ആഘോഷത്തില്‍ മംമ്തയുടെ അമ്മ,ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്,ലെന,സുരാജ് വെഞ്ഞാറമൂട്,സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
സുരാജിന്റെ പോസ്റ്റ്

2 കണ്‍ട്രീസ് ടീം വീണ്ടും
ദിലീപിനും മംമ്തയക്കുമൊപ്പം 2 കണ്‍ട്രീസിലെ പ്രധാന താരങ്ങളായിരുന്നു ലെനയും സുരാജ് വെഞ്ഞാറുമൂടും. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് എല്ലാവരിലുമുളളത്. പുതിയ ചിത്രത്തില്‍ ദിലീപിന്റെ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്. പ്രിയാ ആനന്ദാണ് ചിത്രത്തില്‍ മറ്റൊരു നായികയായി എത്തുന്നത്. മറ്റു പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാണ് സുരാജും ലെനയും ചിത്രത്തില്‍ എത്തുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് ദിലീപ് എത്തുന്നതെന്നാണ് വിവരം. പാസഞ്ചറിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്.

ക്രിസ്മസ് റിലീസ്
ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നത്. എറണാകുളമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. കമ്മാരനു ശേഷം ബാലന്‍ വക്കീലായുളള ദിലീപിന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്മാവുന്ന തരത്തിലുളള മികച്ചൊരു എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications