ആകാശത്ത് പറന്ന് മംമ്താ മോഹന്‍ദാസ്! നടിയുടെ സ്‌കൈ ഡൈവിങ് വീഡിയോ കാണൂ
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മംമ്താ മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയിരുന്നു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചാണ് നടി സിനിമാ രംഗത്ത് കഴിവ് തെളിയിച്ചത്. ഇപ്പോഴും മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മംമ്ത.
പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലെല്ലാം മംമ്തയുടെ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ ദിവസം നടി ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധേയമായിരുന്നു. സ്‌കൈ ഡൈവിംഗ് നടത്തിയൊരു വീഡിയോ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. തന്റെ ഫിറ്റ്‌നസ് പരീക്ഷണങ്ങളും യാത്രകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുളള താരം ആദ്യമായി ആകാശത്ത് പറന്നതിന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

രണ്ടു തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിലും വ്യായാമങ്ങളിലുമെല്ലാം ശ്രദ്ധ നല്‍കാറുണ്ട്. അതേസമയം മലയാളത്തില്‍ കോടതി സമക്ഷം ബാലന്‍ വക്കീലാണ് മംമ്തയുടെ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. 2 കണ്‍ട്രീസ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിനു ശേഷം ദിലീപിന്റെ നായികയായി മംമ്ത വീണ്ടുമെത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications











