അന്ന് ഞങ്ങള്‍ സംസാരിച്ചത് രുചികരമായ ബിരിയാണിയെക്കുറിച്ച്,പ്രഭാസുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് മംമ്ത

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന്റെ സാഹോ നാളെ റിലീസിനെത്തുകയാണ്. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ നാല് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. ഇത്തവണ ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറുമായിട്ടാണ് പ്രഭാസ് എത്തുന്നത്.

ബാഹുബലി കഴിഞ്ഞ്

ബാഹുബലി കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് തെലുങ്ക് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പ്രഭാസിനും സാഹോയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടുളള മംമ്താ മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന സാഹോ ട്രെയിലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു മംമ്തയും പ്രഭാസും വീണ്ടും കണ്ടുമുട്ടിയിരുന്നത്.

ആദ്യ തെലുങ്ക് ചിത്രത്തിന്റെ

ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അന്ന് പ്രഭാസിനെ പരിചയപ്പെട്ട അനുഭവം മംമ്ത പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാഹോയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നതിനിടെ പ്രഭാസിനൊപ്പമുളള ഓര്‍മ്മകള്‍ വീണ്ടും പങ്കുവെക്കുകയാണ് നടി. അന്ന് ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി പോയപ്പോള്‍ ഉച്ചയൂണിനായി ചെന്നത് എസ് എസ് രാജമൗലി ഗാരുവിന്റെ ഹൈദരാബാദിലെ വീട്ടിലാണ്. അതിനിടെയാണ് താന്‍ പ്രഭാസിനെ പരിചയപ്പെടുന്നതെന്ന് മംമ്ത പറയുന്നു.

അന്ന് അടുത്തിരുന്നു ഭക്ഷണം

അന്ന് അടുത്തിരുന്നു ഭക്ഷണം കഴിച്ച അവര്‍ രുചികരമായ ബിരിയാണി കഥ പറഞ്ഞാണ് സമയം കളഞ്ഞത്. പ്രഭാസിനൊപ്പം സാഹോയിലെ നായിക ശ്രദ്ധ കപൂര്‍, സുഹൃത്ത് അരുണ്‍ വിജയ്, ലാല്‍, ഉണ്ണികൃഷ്ണന്‍ ബി തുടങ്ങിയവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മംമ്താ മോഹന്‍ദാസിന്റെ പോസ്റ്റ് അവസാനിക്കുന്നത്. 175ഓളം തിയ്യേറ്ററുകളില്‍ സാഹോ നാളെ കേരളത്തില്‍ മാത്രമായി എത്തുമെന്ന് മംമ്ത തന്റെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാഹുബലിയില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്നൊരു ചിത്രവുമായിട്ടാണ് ഇത്തവണ പ്രഭാസ് എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് സാഹോയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രദ്ധ കപൂറിന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് സാഹോ.

ശ്രദ്ധയ്ക്കൊപ്പം വമ്പന്‍ താരനിര

ശ്രദ്ധയ്ക്കൊപ്പം വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സുജിത്ത് റെഡ്ഡിയാണ് ഇത്തവണ പ്രഭാസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സാഹോയുടെ ട്രെയിലര്‍ നേരത്തെ 55 മില്യണിലധികം ആളുകളായിരുന്നു കണ്ടിരുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X