മലയാള സിനിമയെ മറ്റൊരു തലത്തിൽ കൊണ്ടു പോകുന്നു!! പൃഥ്വിയുടെ പ്ലസിനെ കുറിച്ച് മംമ്ത..

മലയാള സിനിമയെ മറ്റൊരു തലത്തിൽ കൊണ്ടു പോകുന്നു

2005 ൽ മൈയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മമ്ത മോഹൻദാസ്. പിന്നീട് ചെറുതും വലുതുമായ പല റോളികളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം തെളിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങളിലും മംമ്ത സജീവമായിരുന്നു. 2005 മുതലാണ് താരം സിനിമയിൽ എത്തിയതെങ്കിലും സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞത് 2009 ന് ശേഷമായിരുന്നു. ദിലീപ് നായകനായ പാസഞ്ചർ എന്ന ചിത്രമായിരുന്നു താരത്തിന് കരിയറിൽ വൻ ബ്രേക്ക് സമ്മാനിച്ചത്. പിന്നീട് സ്ത്രീ കേന്ദ്രീകൃതമാ‌യതും ശക്തമായ സ്ത്രീ കഥാപാത്രങ്ങളും താരത്തെ തേടിയെത്തുകയായിരുന്നു.

മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ജോഡികളാണ് പൃഥ്വി-മംമ്ത. അൻവർ എന്ന ചിത്രത്തിലൂടെയാണ് താരങ്ങൾ ആദ്യമായി ഓൺ സ്ക്രീൻ ജോഡികളായി എത്തിയത്. പിന്നീട് മലയാള സിനിമയുടെ പിറവിയുടെ കഥ പറയുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തിലും താരങ്ങൾ ഒരുമിച്ചെത്തിയിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചിരിക്കുന്നതെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണിവർ. സെല്ലില്ലോയിഡിന് ശേഷം പൃഥ്വിയും മംമ്തയും ഒരുമിച്ചെത്തുന്ന ചിത്രമാണ് നയൻസ്. ഇപ്പോൾ പൃഥ്വിരാജിനെ കുറിച്ച് മംമ്ത പറഞ്ഞത് വൈറലാകുകയാണ്. തന്റേ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

 സിനിമയുടെ ഭാവി വാഗ്ദാനം

സിനിമയുടെ ഭാവി വാഗ്ദാനം

നയൻ ചിത്രത്തിൽ ഒരുമിച്ചെത്തുന്നതിന്റെ സന്തോഷവും താരം ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. പൃഥ്വി എന്നും സിനിമയുടെ ഭാവി വാഗ്ദാനമായ താരമാണ്. പല വ്യത്യസ്തമായ കാര്യങ്ങളും പൃഥ്വി നിരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. മലയാള സിനിമയെ താരം മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. അത് തനിയ്ക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും മംമ്ത പറഞ്ഞു. സെല്ലിലോയ്ഡ് എന്ന ചിത്രത്തിനു ശേഷം ബോളിവുഡിലും മറ്റുമായി പല താരങ്ങളോടും മറ്റ് സിനിമ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കുന്നത് കാണുകയുണ്ടായി. ഇത് മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തി കൊണ്ട് പോകാൻ വേണ്ടിയായിരുന്നുവെന്നും മംമ്ത പറഞ്ഞു

 പൃഥ്വിരാജിന്റെ പ്ലസ്

പൃഥ്വിരാജിന്റെ പ്ലസ്

മലയാള സിനിമയിൽ നിന്ന് അഭിനയമേഖലയിൽ നിന്ന് നിർമ്മാണത്തിലേയ്ക്ക് കടന്ന നടൻമാരിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലൂടെയാണ് പൃഥ്വി സഞ്ചരിക്കുന്നത്. മലയാള സിനിമയെ ഒരു ഹോളിവുഡ് ലെവലിലേയ്ക്ക് ഉയർത്തി കൊണ്ടു വരനാണ് ശ്രമിക്കുന്നത്. ഇതു തന്നെയാണ് പൃഥ്വിയുടെ പ്ലസ് പേയിന്റെന്നും മംമ്ത വീഡിയോയിൽ പറയുന്നുണ്ട്.

നയൻ

നയൻ

സയൻസ് ത്രില്ലർ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ്, മംമ്ത മോഹൻ ദാസ്, ഗോദ്ധ ഫെയിം വാമിഖ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷനും സോമി പിക്ച്ചേഴ്സും ചോർന്ന് നിർമ്മിക്കുന്ന ആദ്യം സംരംഭമാണിത്. സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹ്മദാണ് ചിത്രത്തിന്റെ സംവിധാനം. ജെനൂസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

 ട്രെയിലർ

ട്രെയിലർ

ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ജനിപ്പിക്കാൻ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. പൃഥ്വിയെ കൂടാതെ ട്രെയിലറിലെ ഹൈലൈറ്റ് ബാലതാരം അലോകായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ്-മംമ്ത ദമ്പതിമാരുടെ മകനായിട്ടാണ് എത്തുന്നത്. കുട്ടിയിലൂടെയായിരുന്നു ട്രെയിലർ മുന്നോട്ട പോയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X