»   » മംമ്ത മോഹന്‍ദാസ് ആ സെല്‍ഫി എടുത്ത് പോയതിന് ശേഷം സംഭവിച്ചത്

മംമ്ത മോഹന്‍ദാസ് ആ സെല്‍ഫി എടുത്ത് പോയതിന് ശേഷം സംഭവിച്ചത്

Written By:
Subscribe to Filmibeat Malayalam

പൊതുവെ ഒരു സിനിമാ താരത്തെ കണ്ടാല്‍ സാധാരണക്കാര്‍ ഓടിവന്ന് സെല്‍ഫി എടുക്കുകയോ ഓട്ടോഗ്രാഫ് വാങ്ങുകയോ ആണ് പതിവ്. എന്നാല്‍ ഒരു സാധാരണക്കാരനൊപ്പം നിന്ന് ഒരു സിനിമാ താരം സെല്‍ഫി എടുത്താല്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അത്തരമൊരു ഫോട്ടോ നടി മംമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വാഗമണിലേക്കുള്ള യാത്രയില്‍ റോഡ് സൈഡിലെ ഒരു കടയില്‍ നിന്ന് ചായകുടിയ്ക്കുന്ന ഫോട്ടോ, കടയുടമയ്‌ക്കൊപ്പം നിന്നാണ് ഫോട്ടോ എടുത്തിരിയ്ക്കുന്നത്. മംമ്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയ്ക്ക് 48 ആയിരത്തിലധികം ലൈക്കുകളും വന്നു. എന്നാല്‍ ആ സെല്‍ഫിയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. സെല്‍ഫി എടുത്ത് കഴിഞ്ഞ ശേഷം ആ കടക്കാരന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു.

ഈ കടക്കാരനെ അറിയാവുന്ന രഞ്ജിത്ത് വിശ്വം എന്ന ആളാണ് ഫോട്ടോ എടുത്ത കഥയും അതിന് ശേഷം സംഭവിച്ച കഥയും തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കുരുവിക്കൂട് കവലയില്‍ ബേക്കറി നടത്തുന്ന സുനിച്ചേട്ടന്‍ എന്ന സുനിലാണ് മംമ്തയ്‌ക്കൊപ്പം ഫോട്ടോയിലുള്ള ആ ആള്‍. കടയുടെ സൈഡിലെ തടിക്കസേരയില്‍ ഇരിക്കുന്ന പെണ്‍കുട്ടി പ്രശസ്ത നടി മംമ്ത മോഹന്‍ദാസാണെന്ന് സുനിച്ചേട്ടന് അറിയില്ലായിരുന്നു.

കടയിലെ തിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കൗതുകത്തോടെ ആ പെണ്‍കുട്ടി സുനിച്ചേട്ടനോട് ചോദിച്ചു. അതിന് ശേഷം പെണ്‍കുട്ടി അദ്ദേഹത്തോട് ചോദിച്ച് ഒരു സെല്‍ഫി എടുത്തു. ഫോട്ടോ ഫേസ്ബുക്കില്‍ വന്ന ശേഷം പലരും പറഞ്ഞാണ് അത് നടിയാണെന്ന് സുനിച്ചേട്ടന് മനസ്സിലായത്. ഇപ്പോള്‍ നാട്ടിലെ ചെറിയ താരമാണ് സുനിച്ചേട്ടന്‍. രഞ്ജിത്തിന്റെ പോസ്റ്റ് മുഴുവനായി വായിക്കൂ....

English summary
Mamta Mohandas' selfie with an ordinary man goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam