twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദേശത്ത് നിന്നും നാട്ടിലെത്തിയ മംമ്ത സെല്‍ഫ് ക്വാറന്റീനില്‍! വൈറലായി ചിത്രം

    By Midhun Raj
    |

    കൊറോണ പടരുന്ന സാഹചര്യത്തില്‍ വിദേശ യാത്രയ്ക്കു ശേഷം നാട്ടിലെത്തിയ മംമ്ത മോഹന്‍ദാസ് ഹോം ഐസോലേഷനില്‍. മംമ്ത തന്നെയാണ് ഇക്കാര്യം മാസ്‌ക് ധരിച്ച പോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിലവില്‍ വീട്ടില്‍ സെല്‍ഫ് ക്വാറന്റീനില്‍ ആണെന്ന് നടി അറിയിച്ചു. രോഗ ലക്ഷണമില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ 14 ദിവസമെങ്കിലും സ്വയം കരുതണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നടി.

    mamta mohandas

    യുഎസിലെ ലൊസാഞ്ചലസില്‍ നിന്ന് മാര്‍ച്ച് 17നാണ് മംമ്ത കൊച്ചിയിലെ വീട്ടിലെത്തിയത്. ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക്ക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് നടി കേരളത്തിലെത്തിയത്. കൊറോണ സമയം ആയതിനാല്‍ വലിയ മുന്‍കരുതലുകളോടെ ആയിരുന്നു ഷൂട്ടിംഗ് നടന്നത്. തിരക്കേറിയ നിരത്തുകളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സീനുകളെല്ലാം ഒഴിവാക്കിയിരുന്നു.

    25 പേര്‍ മാത്രമാണ് ചിത്രീകരണ സംഘത്തിലുണ്ടായിരുന്നത്. ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ ഒരിടത്തുപോലും ജനത്തിരക്ക് ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു. ഫോണിലൂടെയായിരുന്നു നടി ഇക്കാര്യം അറിയിച്ചിരുന്നത്. മമ്മൂട്ടിയുടെ ബിലാല്‍ ഷൂട്ടിംഗിന് വേണ്ടിയാണ് മംമ്ത കേരളത്തിലെത്തിയത്. 21ന് ബിലാല്‍ തുടങ്ങാനിരുന്നതാണ്. ബിലാലിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മംമ്ത ഫോണിലൂടെ നടത്തുന്നുണ്ടെന്ന് അച്ഛന്‍ മോഹന്‍ദാസ് അറിയിച്ചു.

    ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലെന്ന് രജിത്ത്! സാമൂഹൃ സേവനത്തിനായി ഡോക്ടര്‍ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലെന്ന് രജിത്ത്! സാമൂഹൃ സേവനത്തിനായി ഡോക്ടര്‍

    കൊറോണ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും മംമ്ത പറഞ്ഞു. സെല്‍ഫ് ഐസോലേഷനെ സാമൂഹിക പ്രതിബന്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗ ലക്ഷണമില്ലെങ്കില്‍ പോലും വിദേശത്തുനിന്ന് എത്തുന്നവര്‍ ഐസോലേഷനില്‍ ചിലവഴിക്കണം. കോവിഡ് എവിടെയുമെത്താം ഒരേ മനസോടെയുളള പോരാട്ടത്തിലൂടെ മാത്രമേ നമുക്കതിനെ തോല്‍പ്പിക്കാനാവൂ എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.

    നേരത്തെ മംമ്തക്കു പുറമെ മലയാളി താരങ്ങളെല്ലാം കോവിഡ് 19 ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു. സര്‍ക്കാര്‍ ക്യാപെയ്‌നായ ബ്രേക്ക് ദ ചെയിനെക്കുറിച്ച് അറിയിച്ചാണ് താരങ്ങള്‍ എത്തിയത്. കൊറോണ മോളിവുഡ് ഇന്‍ഡസ്ട്രിയെയും കാര്യമായി ബാധിച്ചിരുന്നു. നിലവില്‍ സിനിമ തിയ്യേറ്ററുകള്‍ എല്ലാം മാര്‍ച്ച് 31വരെ അടച്ചിട്ടിരിക്കുകയാണ്. നേരത്തെ മിക്ക സിനിമകളുടെ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് അണിയറക്കാര്‍ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്.

    ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചത് വെളിപ്പെടുത്തി രജിത്ത് കുമാര്‍! മനസുതുറന്ന് ഡോക്ടര്‍ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചത് വെളിപ്പെടുത്തി രജിത്ത് കുമാര്‍! മനസുതുറന്ന് ഡോക്ടര്‍

    Read more about: mamta mohandas coronavirus
    English summary
    mamta mohandas shared self quarantine experiance selfi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X