»   » അവാര്‍ഡ് നിശയില്‍ മംമ്തയുടെ ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി

അവാര്‍ഡ് നിശയില്‍ മംമ്തയുടെ ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും പൊതു വേദിയില്‍ അത്രയധികം ഗ്ലാമറസ്സായി മംമ്ത മോഹന്‍ദാസ് എത്താറില്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മംമ്ത മോഹന്‍ദാസിന്റെ വേഷം കണ്ട ആരാധകര്‍ ഞെട്ടി.

ഹോളിവുഡ്, ബോളിവുഡ് നടിമാരെ വെല്ലുന്ന തരത്തിലുള്ള വേഷത്തിലാണ് മംമ്ത ചടങ്ങില്‍ എത്തിയത്. മഞ്ഞ നിറത്തിലുള്ള ഫ്രോക്കായിരുന്നു വേഷം. ഇതിനോടകം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു.

mamta-anand-tv-award

യൂറോപിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച അവാര്‍ഡ് നിശയിലായിരുന്നു മംമ്തയുടെ ഗ്ലാമര്‍ എന്‍ട്രി. മെയ് 28 ന് മാഞ്ചസ്റ്ററില്‍ വച്ചായിരുന്നു ഈ അവാര്‍ഡ് നിശ നടന്നത്.

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് യേശുദാസ്, മനോജ് കെ ജയന്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍, ജുവല്‍ മേരി, തുടങ്ങിയ പ്രമുഖരാല്‍ താരസമ്പന്നമായിരുന്നു അവാര്‍ഡ് നിശ.

-
-
-
-
-
-
-
English summary
Mamta Mohandas Shocks Her Fans At Anand Tv Awards Night

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam