»   » പോലീസ് സ്‌റ്റേഷനിലിരുന്ന് തോന്നിയ ചായക്കഥ പങ്കുവെച്ച് നടി മംമ്താ മോഹന്‍ദാസ്: വീഡിയോ കാണാം

പോലീസ് സ്‌റ്റേഷനിലിരുന്ന് തോന്നിയ ചായക്കഥ പങ്കുവെച്ച് നടി മംമ്താ മോഹന്‍ദാസ്: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലും മംമ്ത അഭിനയിച്ചിരുന്നു. അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രം മംമ്തയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

തകര്‍പ്പന്‍ ഡപ്പാംകൂത്ത് ഡാന്‍സുമായി അനുപമ: വൈറലായി വീഡിയോ! കാണാം

ചിത്രത്തില്‍ വിദ്യാലക്ഷ്മി എന്ന കഥാപാത്രമായാണ് മംമ്ത അഭിനയിച്ചിരുന്നത്.ജയറാം ആയിരുന്നു ചിത്രത്തില്‍ നായകവേഷത്തിലെത്തിയിരുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മംമ്തയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്. മംമ്ത പൃഥിരാജിന്റെ നായികയായി അഭിനയിച്ച അന്‍വര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.അമല്‍ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു മംമ്ത കാഴ്ചവെച്ചിരുന്നത്.

mamta mohandas

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിലും മികച്ചൊരു കഥാപാത്രമായി മംമ്ത അഭിനയിച്ചിരുന്നു. ദീലീപ് നായകനായ ചിത്രത്തില്‍ അനുരാധ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചിരുന്നത്. അടുത്തിടെ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച കാര്‍ബണ്‍ എന്ന ചിത്രമായിരുന്നു മംമ്തയുടെതായി അവസാനം തിയ്യേറ്ററുകളില്‍ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിനൊപ്പം പിന്നണി ഗായികയായും കഴിവ് തെളിയിച്ചിട്ടുളള താരമാണ് മംമ്ത മോഹന്‍ദാസ്

mamta mohandas

കഴിഞ്ഞ ദിവസം മംമ്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  പോലീസ് സ്‌റ്റേഷനിലിരുന്ന് ചായ കുടിക്കുന്നതിനു മുന്‍പായി എടുത്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ആവി പറക്കുന്ന ചായയ്ക്കു പിന്നില്‍ ഒരു കഥയുണ്ടെന്ന് പറഞ്ഞാണ് മംമ്ത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

mamta mohandas

തിരക്കുളള ജീവിതത്തിനിടയില്‍ നമ്മള്‍ ഓരോരുത്തരും, പ്രിയപ്പെട്ടവരും പല ദിശകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണെന്നും ഇതിനിടയില്‍ കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ രാവിലത്തെ ചായയ്ക്ക് വലിയൊരു പങ്കുണ്ടെന്നും മംമ്ത ഇന്‍സ്‌ററഗ്രാമില്‍ കുറിച്ചു. തന്റെ കുടുംബത്തില്‍ ചായകുടിച്ചുകൊണ്ടുളള വിശേഷം പങ്കുവെക്കല്‍ പതിവാണെന്നും അമ്മയാണ് ഈ ശീലമുണ്ടാക്കിയതെന്നും താരം പറയുന്നുണ്ട്. ഒരു ചായ കുടിക്കുമ്പോള്‍ താന്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പ്രിയപ്പെട്ടവരെയാണെന്നും മംമ്ത തന്റെ പോസ്റ്റില്‍ കുറിച്ചു.

കര്‍ണ്ണന്റെ തിരക്കഥയുമായി ശബരിമലയിലെത്തി ആര്‍എസ് വിമല്‍; ചിത്രങ്ങള്‍ വൈറല്‍! കാണാം

പഞ്ചവര്‍ണ്ണ തത്തയെ സ്വന്തമാക്കി മഴവില്‍ മനോരമ: സംപ്രേക്ഷണാവകാശം നേടിയത് വലിയ തുകയ്ക്ക്‌

English summary
mamta mohandas tea story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X