മമ്മൂട്ടിയ്‌ക്കൊപ്പം മംമ്ത മോഹന്‍ദാസ് വീണ്ടും
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മംമ്ത മോഹന്‍ദാസും ആശ ശരത്തും നായികമാരായി എത്തുന്നു. ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് വര്‍ഷത്തിന്റെ പ്രമേയം.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും വര്‍ഷത്തിലേതെന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. മംമ്തയും ആശയും വളരെ പ്രധാനപ്പെട്ട റോളുകളാണ് കൈകാര്യം ചെയ്യുന്നത്. ദൃശ്യത്തിന് ശേഷം ആശ ശരത്ത് സൂപ്പര്‍താരചിത്രത്തിന്റെ ഭാഗമാവുകയാണ് വര്‍ഷത്തിലൂടെ.
ഇതിന് മുമ്പ് ബസ് കണ്ടക്ടര്‍, ജവാന്‍ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് മംമ്ത മോഹന്‍ദാസ്.

പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ സംവിധായകനായി എത്തിയത്. ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായികയായി അഭിനയിച്ചത്. പിന്നീട് അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളുള്ള ചിത്രങ്ങള്‍ രഞ്ജിത്ത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. രഞ്ജിത്തിന്റെ അഞ്ചാമത്തെ ചിത്രമാണ് വര്‍ഷം. രഞ്ജിത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ ഡ്രീംസ് ആന്റ് ബിയോണ്ടും മമ്മൂട്ടിയുടെ പ്ലേഹൗസും ചേര്‍ന്നാണ് വര്‍ഷം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ ടിജി രവിയാണ് മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. സുനില്‍ സുഗദ, സുധീര്‍ കരമന, ഹരീഷ് പേരടി, ജയരാജ് വാര്യര്‍, ഇര്‍ഷാദ്, സജിത മഠത്തില്‍, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications