പ്രണയഗാനം പാടാന്‍ മംമ്തയും മുരളി ഗോപിയും
മികച്ച അഭിനേത്രിയെന്നതിനൊപ്പം താനൊരു നല്ല ഗായികകൂടിയാണെന്ന് തെളിയിച്ചുകഴിഞ്ഞ താരമാണ് മംമ്ത മോഹന്‍ദാസ്. മംമ്ത തമിഴില്‍ ആലപിച്ച ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന ഗാനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അടിപൊളി പാട്ടുകള്‍ക്കൊപ്പം മെലഡികളും തനിയ്ക്ക് ചേരുമെന്ന് മംമ്ത തെളിയിച്ചു. അന്‍വര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പാടിയ മംമ്ത പിന്നീട് ത്രില്ലര്‍, മൊഹബ്ബത്ത് തുടങ്ങിയ ചിത്രങ്ങളിലും പാടി.
ഇതുപോലെതന്നെ മുരളി ഗോപിയുടെ കാര്യവും അഭിനയത്തിലും തിരക്കഥാരചനയിലുമെന്നപോലെ സംഗീതത്തിലും മുരളിയ്ക്ക് അഭിരുചിയുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് വേണ്ടി മുരളി പാടിയ കാല്‍ കുഴഞ്ഞു.... എന്ന ഗാനമായിരുന്നു മുരളിയിലെ ഗായകനെ വെളിച്ചത്തുകൊണ്ടുവന്ന ആദ്യത്തെ ഗാനം.

പിന്നീടും ചില ചിത്രങ്ങളില്‍ മുരളി പാടി. ഇപ്പോഴിതാ മംമ്തയും മുരളിയും ചേര്‍ന്ന് ഒരു പാട്ടുപാടുകയാണ്. വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് രണ്ടുപേരും ചേര്‍ന്ന് പ്രണയഗാനം ആലപിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍ പൊലീസ് വേഷത്തിലെത്തുന്ന വണ്‍ ബൈ ടുവില്‍ മുരളി ഗോപിയും സംവധായകന്‍ ശ്യാമപ്രസാദുമെല്ലാം അഭിനയിക്കുന്നുണ്ട്. ഹണി റോസാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications