മംമ്ത മോഹന്‍ദാസിന് ഗോവിന്ദ് പത്മസൂര്യ
ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയെ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ പരിചിതം മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ്. അതിനുമുമ്പ് പത്മസൂരി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പത്മസൂര്യ വീണ്ടും വരുന്നു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷം' എന്ന ചിത്രത്തിലാണ് പത്മസൂര്യ ഇനി അഭിനയിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് പത്മസൂര്യയുടെ ജോഡി. മമ്മൂട്ടിയും ആശ ശരത്തും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മര്‍മ്മ പ്രധാനമായ വേഷമാണ് പത്മസൂര്യയ്ക്കും മംമ്ത മോഹന്‍ദാസിനും.

ഇത് രണ്ടാം തവണയാണ് ഗോവിന്ദ് പത്മസൂര്യ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ആദ്യ ചിത്രമായ 'ഡാഡി കൂളി'ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ച് സ്‌ക്രീനില്‍ അഭിനയിക്കാന്‍ ജിപിയ്ക്ക് അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.
രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് ആന്റ് ബിയോണ്‍സിനൊപ്പം മമ്മൂട്ടിയുടെ പ്ലേ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൃശ്ശൂരില്‍ പുരോഗമിക്കുയാണ്. വേണു എന്ന വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ടി ജി രവി വില്ലന്‍ വേഷത്തിലൂടെ തിരിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications