മംമ്ത കാലിഫോര്‍ണിയയിലാണ്!
വര്‍ഷം എന്ന ചിത്രത്തിന് ശേഷം മംമ്ത മോഹന്‍ദാസ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. കാലിഫോര്‍ണിയയില്‍ അവധി ആഘോഷിക്കുകയാണ് താരമിപ്പോള്‍.
കാലിഫോര്‍ണിയയിലെ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് മംമ്ത. എന്റെ മുടിയിഴകളില്‍ കാറ്റ് തട്ടുന്നു...സൂര്യന്‍ എന്റെ മുഖത്ത് ചുംബിയ്ക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് മംമ്ത ബീച്ചിന്റെ സൗന്ദര്യം ട്വീറ്റ് ചെയ്തത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് മംമ്ത ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുന്നത്. മമ്മൂട്ടിയും ആശ ശരത്തും മുഖ്യ വേത്തിലെത്തിയ ചിത്രത്തില്‍ മര്‍മ്മപ്രധാനമായ ഒരു വേഷമാണ് മംമ്ത കൈകാര്യം ചെയ്തത്
ദിലീപ് നായകനാകുന്ന ചിത്രത്തിലാണ് മംമ്ത അടുത്തതായി അഭിനയിക്കുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസും ദിലീപും വീണ്ടുമൊന്നിയ്ക്കുന്നത്. നേരത്തെ അരികെ, പാസഞ്ചര്‍, മൈ ബോസ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











