ഭാഗ്യം രജനിയുടെ രൂപത്തില്‍
മലയാളത്തിലും തമിഴിലും തെലുങ്കിലും മാറി മാറി ഭാഗ്യം പരീക്ഷിച്ച മംമ്‌തയെ വിജയ ചിത്രത്തിലെ നായികയാകുകയെന്ന ഭാഗ്യം മാത്രം ഇതു വരെ തേടിയെത്തിയില്ല.
ഇടക്കാലത്ത് ഗായികയെന്ന പേര് നേടിയെങ്കിലും നായിക പദവികളില്ലാതെ ചലച്ചിത്ര ലോകത്ത പിടിച്ചു നില്‌ക്കാന്‍ കഴിയില്ലെന്ന് മംമ്‌തയ്‌ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിനായി ഗ്ലാമര്‍ റോളുകളില്‍ വരെ താരം അഭിനയിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഇപ്പോള്‍ ഭാഗ്യം രജനിയുടെ രൂപത്തില്‍ മംമ്‌തയ്‌ക്കു മുന്നിലെത്തിയിരിക്കുന്നു.
മലയാളത്തില്‍ ഹിറ്റായ 'കഥ പറയുന്പോള്‍' എന്ന ചിത്രത്തിന്റെ തെലുങ്ക് ആവിഷ്ക്കാരമായ 'കുചേലഡു'വിലെ ഗാനരംഗത്തില്‍ രജനിയുടെയൊപ്പം ആടിപ്പാടാനുള്ള അവസരമാണ് മംമ്‌തയെ തേടിയെത്തിയിട്ടുള്ളത്.
ചിത്രത്തിലെ പ്രധാന നായിക പദവി നയന്‍ താര കൊത്തിയെടുത്തെങ്കിലും രജനിയൊടൊപ്പമുള്ള ഗാനരംഗത്തില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ താന്‍ ശ്രദ്ധിയ്‌ക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മംമ്‌ത.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മാദകഭാവങ്ങളില്‍ മമത


Click it and Unblock the Notifications