ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണുന്ന ആളാണ് ഞാന്‍; മംമ്ത

By Akhila

തെന്നിന്ത്യന്‍ താരമായ മംമ്ത ഇപ്പോള്‍ രോഗവിമുക്തയായി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള മംമ്തയുടെ കഴിവാണ് സിനിമാ ലോകത്തും വ്യക്തി ജീവിതത്തിലും മംമ്ത എന്ന നടിയെ മാറ്റി നിര്‍ത്തുന്നത്. എന്ത് വിഷമങ്ങളുണ്ടെങ്കിലും അതെല്ലാം മറന്ന് സന്തോഷവതിയായി ഇരിയ്ക്കാനാണ് മംമ്ത ആഗ്രഹിക്കുന്നത്.

ഓരോ മനുഷ്യന്റെ ജീവിതത്തിലും പോസീറ്റീവും നെഗറ്റീവുമായ ഒത്തിരി കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ജീവിതത്തിലെ എല്ലാം കാര്യങ്ങളെയും പോസീറ്റീവായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മംമ്ത പറയുന്നു. ജീവിതത്തില്‍ എന്ത് പ്രശന്ങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ തരണം ചെയ്ത് മുന്നേറാനുള്ള പക്ക്വതയും തനിയ്ക്കുണ്ട്-മംമ്ത പറയുന്നു.

mamta-mohandas

തന്റെ ജീവിതത്തിലെ പല വിഷമങ്ങളും മറക്കുന്നത് സിനിമയിലൂടെയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴാണ് സിനിമ എത്രമാത്രം തന്റെ ജീവിതത്തെ സ്വാധീനിച്ചുവെന്ന് മനസ്സിലാകുന്നത്. ദിവസവും ജോലി ചെയ്യുന്ന എനിയ്ക്ക് സിനിമ എത്രമാത്രം സന്തോഷം തരുന്നു എന്ന് ഞാന്‍ മനസിലാക്കി. മംമ്ത പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കുന്നത്.

ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ഡ്രീസാണ് മംമ്തയുടെ പുതിയ ചിത്രം. മൈ ബോസിന് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 25 ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്. ലയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മംമ്ത അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X