സൈക്കോളജിക്കല്‍ ത്രില്ലറുമായി മംമ്ത , സാറയുടെ കഥയുമായി ലാല്‍ബാഗ് എത്തുന്നു

മംമ്താ മോഹന്‍ദാസ് പ്രധാന കഥാപാത്രമായി എത്തുന്ന സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രം ലാല്‍ബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌.പ്രശാന്ത് മുരളിയാണ്‌ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം ഉണ്ടാകുന്ന കൊലപാതകവും അതിന് മുന്‍പും ശേഷവും ഉണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്.

mamtha mohandas

പൂര്‍ണമായും ബാംഗ്ലൂരില്‍ ഷൂട്ട് ചെയ്ത ചിത്രം നഗര ജീവിതം സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്.ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.സിജോയ് വര്‍ഗീസ്,നന്ദിനി റോയ്,രാഹുല്‍ ദേവ് ഷെട്ടി,വി കെ പ്രകാശ് ,സുദീപ് കാരക്കാട്ട്,നോഹ സാക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

വെബ്‌സീരിസ് ഗണത്തില്‍ പെടുത്താവുന്ന ചിത്രം സെലിബ്‌സ് ആന്റ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്.നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതന്‍, ടൊവീനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ഫോറന്‍സിക്‌ തുടങ്ങിയവയാണ് മംമ്തയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.

Read more about: mamtha mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X