നിത്യയുമില്ല പാർവതിയുമില്ല!! നയനിൽ പൃഥ്വിയ്ക്കൊപ്പം മംമ്ത!! ചിത്രത്തിൽ ആനി തകർക്കും...

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് നയന്‍

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് നയൻ. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സയൻസ് ഫിക്ഷൻ വിഭാഗത്തിൽ വരുന്ന ചിത്രമായതു കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടിയുളള പ്രേക്ഷകരുടെ ആകാംക്ഷ കുറച്ച് കൂടുതലാണ്. ചിത്രത്തിന്റെ മോഷൻ പിക്ചർ പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു.നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ആകാശത്തിനു മഞ്ഞുമലകൾക്ക് താഴെ തീ പന്തവുമേന്തി നിൽക്കുന്ന നായകനായിരുന്നു മോഷൻ പോസ്റ്ററിൽ. ഇത് വളരെയോറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അതേസമയം ചിത്രത്തിനെ കുറിച്ച് ഇത്രയധികം വിവരങ്ങൾ പുറത്തു വന്നെങ്കിലും ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിൽ പാർവതിയും നിത്യ മേനോനുമാണ് നായികമാരായി എത്തുന്നതെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവയെല്ലാം ഖണ്ഡിച്ചു കൊണ്ടായിരുന്നു ചിത്രത്തിന്റെ നായികമാരെ കുറിച്ചുള്ള പ്രഖ്യാപനം. ഗോദയെന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പഞ്ചാബി താരം വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. എന്നാൽ മറ്റൊരു നായിക ആരാണെന്ന് ആണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ലായിരുന്നു. ഇപ്പോൾ അതും വ്യക്തമാക്കിയിരിക്കുകയാണ്.

 നയനിൽ മംമ്തയും

നയനിൽ മംമ്തയും

പൃഥ്വി നായകനായി എത്തുന്ന ചിത്രമായ നയനിൽ മംമ്തയും കേന്ദ്രകഥാപാത്രത്തിൽ. ആനി എന്ന കഥാപാത്രത്തെയാണ് മംമ്ത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ മംമ്തയും ഫേസ്പുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പാർവതിയും, നിത്യ മേനോനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നതെന്നുള്ള വാർത്ത ഇതോടെ തള്ളി പോയിരിക്കുകയാണ്. ചിത്രത്തിലെ നായികമാർ വാമിക ഗബ്ബിയും മംമ്തയുമാണ്.

 ഗോദയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ

ഗോദയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ

ബോസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെയായിരുന്നു പഞ്ചാബി സുന്ദരി വാമിക ഗബ്ബി മലയാള സിനിമയിൽ എത്തിയത്. ഒറ്റ ചിത്രം കൊണ്ട് മലയാളത്തിൽ മികച്ചൊരു ഓഡിയൻസിനെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഗോദയ്ക്ക് ശേഷം വാമിക മലയാളത്തിലെത്തുന്ന ചിത്രമാണ് നയൻ. രണ്ടാം വരവ് മലയാള സിനിമയിലെ സൂപ്പർ താരം പൃഥ്വിയ്ക്കൊപ്പമാണ്. ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടർ പോസ്റ്റർ പൃഥ്വി തന്നെയാണ് വെളിപ്പെടുത്തിയത്.

 മറ്റു താരങ്ങൾ

മറ്റു താരങ്ങൾ

ഇതുവരേയും ചിത്രത്തിലെ നായികമാരേ കുറിച്ചുള്ള വിവരം മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുളള വിവരം പുറത്തു വിട്ടിട്ടില്ല. ഉടൻ തന്നെ അതു സംബന്ധമായ പ്രഖ്യാപനം ഉണ്ടാകുമെന്ന് പൃഥ്വി തന്നെ അറിയിച്ചിട്ടുണ്ട്. എന്തായാലും വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല. മലയാളത്തിലെ മറ്റൊരു സൂപ്പർ ഡ്യൂപ്പർ ചിത്രമായിരിക്കും നയൻ,

100 ഡേയ്സ് ഓഫ് ലവ്

100 ഡേയ്സ് ഓഫ് ലവ്

100 ഡേയ്സ് ഓഫ് ലവ് നു ശേഷം സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹമ്മദാണ് നയൻ ഒരുക്കുന്നത്. നിത്യ മേനോൻ, ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ജെനൂസിന്റെ അടുത്ത ചിത്രമായ നയനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കൂടാതെ ജെനൂസിന്റെ രണ്ടാം ചിത്രം പൃഥ്വിയോടൊപ്പമാകുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഒരുപടി കൂടുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻ

പൃഥ്വിരാജ് പ്രൊഡക്ഷൻ

പൃഥ്വിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് നയൻ. താരത്തിന്റെ സ്വപ്നമായ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ സോണി പിക്ചേഴ്സിന്റെ ആദ്യ മലയാള സംരംഭവും. പൃഥ്വിരാജും ഭാര്യ സുപ്രീയയും ചേർന്നാണ് പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ഷാജി നടേശ്ശൻ, നടൻ ആര്യ, , സന്തോഷ് ശിവൻ എന്നിവരോടൊപ്പം ചേർന്ന് പൃഥ്വി ഓഗസ്റ്റ് സിനിമാസ് എന്ന നർമ്മാണ പൃഥ്വി ആരംഭിച്ചിരുന്നു. ഇതിൽ നിന്ന് മാറിയതിനു ശേഷമാണ് പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X