»   » ദിലീപിന്റെ ലക്കി നായിക മഞ്ജു വാര്യരുടെ ചിത്രത്തില്‍, മഞ്ജു സ്വീകരിക്കുമോ .. ?

ദിലീപിന്റെ ലക്കി നായിക മഞ്ജു വാര്യരുടെ ചിത്രത്തില്‍, മഞ്ജു സ്വീകരിക്കുമോ .. ?

Posted By: Rohini
Subscribe to Filmibeat Malayalam

എന്തൊക്കെ പറഞ്ഞാലും ദിലീപിന്റെ ഭാഗ്യ നായികമാരാണ് മഞ്ജു വാര്യരും കാവ്യ മാധവനും. ഇരുവര്‍ക്കുമൊന്നിച്ച് അഭിനയിച്ച ചിത്രങ്ങളാണ് ദിലീപിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. അതുപോലെ ഇപ്പോള്‍ ഉള്ളവരില്‍ ദിലീപിന്റെ ലക്കി സ്റ്റാര്‍ ആണ് മംമ്ത മോഹന്‍ദാസ്.

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

മംമ്ത മോഹന്‍ദാസലും ദിലീപും ഒന്നിച്ച മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീപിനൊപ്പം മത്സരിച്ചഭിനയിക്കുന്ന മംമ്ത അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം!!

ദിലീപിന് വേണ്ടി ഉരുകി തീര്‍ന്നതാണ് മഞ്ജു, കാവ്യയെ പരിചയപ്പെട്ടത് മുതലാണോ ശനിദശ ആരംഭിച്ചത്..?

മഞ്ജുവിനൊപ്പം

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മംമ്ത മോഹന്‍ദാസ് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത്. ഒരു സ്ത്രീപക്ഷ ചിത്രമാണ്. മഞ്ജുവാണ് കേന്ദ്ര കഥാപാത്രം.

സിനിമാ പശ്ചാത്തലം

വിധവയായ സാധാരണ ഒരു സ്ത്രീയായിട്ടാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. പതിനഞ്ചുകാരിയായ മകളെ വളര്‍ത്താന്‍ സുജാത എന്ന കഥാപാത്രം പെടുന്ന പെടാപ്പാടുകളാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തില്‍ ജില്ലാ കലക്ടറായിട്ടാണ് മംമ്ത എത്തുന്നത്.

ചാര്‍ലി ടീം

ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി ടീം വീണ്ടും മഞ്ജുവിന് വേണ്ടി ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയും ഈ പേരിടാത്ത ചിത്രത്തിനുണ്ട്. ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് സിനിമ നിര്‍മിയ്ക്കുന്നത്.

മംമ്ത തിരക്കിലാണ്

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച തോപ്പില്‍ ജോപ്പനാണ് മംമ്തയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പൃഥ്വിരാജിന്റെ ഡെട്രോയിറ്റ് ക്രോസിങ് എന്ന ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍ എന്ന ചിത്രത്തിലും മംമ്ത കരാറൊപ്പുവച്ചിട്ടുണ്ട്.

'അമ്മയ്ക്ക്' പൊള്ളും... മഞ്ജുവും റീമയും ഒരുമിച്ചിറങ്ങുമ്പോള്‍ പലര്‍ക്കും കിട്ടും പണി!!!

English summary
Mamtha Mohandas Roped In For Manju Warrier's Next Movie!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam