മംമ്ത ചോദിക്കുന്നു, ദിലീപിനോടെന്തിനീ ക്രൂരത?

By Aswathi

അടുത്തിടെ സോഷ്യല്‍ മീഡിയ ദിലീപിനെ വല്ലാതെ ക്രൂശിക്കുകയാണ്. മഞ്ജു- ദിലീപ് വിവാഹ മോചന വാര്‍ത്തകള്‍ സജീവമായതോടെയാണ് തുടക്കം. റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ വന്‍പ്രചാരങ്ങള്‍ നടന്നത്.

ദിലീപ് മഞ്ജുവിനോട് പറയാനുള്ളത് പറയാന്‍ റിങ് മാസ്റ്റര്‍ ഒരു മാധ്യമമായി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം. കാമുകനെ ഉപേക്ഷിച്ച് സിനിമയിലെ പ്രശസ്തി തേടിപ്പോയ കാമുകിയെ കുറിച്ചുള്ളതാണ് സിനിമ റിങ് മാസ്റ്റര്‍ പറയുന്നത്. ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം മഞ്ജുവിനെയാണ് പ്രതിനധീകരിച്ചതെന്ന് ഗോസിപ്പുകാര്‍ കഥ മെനഞ്ഞു.

mamtha-fb-post

ഇപ്പോള്‍ കാവ്യമാധവനും ദിലീപും ഒന്നിക്കുന്നതായി ദിലീപ് ട്വീറ്റ് ചെയ്‌തെന്ന് പറഞ്ഞാണ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ദിലീപിനെ ഇങ്ങനെ ക്രൂശിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുയാണ് നടി മംമ്ത മോഹന്‍ദാസ്. എന്തിനാണ് ദിലീപേട്ടനോട് ഇങ്ങനെ ക്രൂരത കാണിക്കുന്നത്. ദുഖം തോന്നുന്നു. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. എന്തിനാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ പടച്ചുവിടുന്നുതെന്ന് മംമ്ത ചോദിക്കുന്നു.

ഫേസ്ബുക്കിലൂടെയാണ് മംമ്ത മോഹന്‍ദാസിന്റെ പ്രതികരണം. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ എന്നാണ് പോസ്റ്റിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെ കാവ്യയുടെയും ദിലീപിന്റെയും വിവാഹക്കാര്യം ദിലീപ് ട്വീറ്റ് ചെയ്‌തെന്നായിരുന്നു പ്രചരണം. എന്നാല്‍ ദിലീപിന് ട്വിറ്ററില്‍ എക്കൗണ്ട് പോലുമില്ല. എന്തായാലും വിഷയത്തില്‍ ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിടട്ുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X