»   » കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ കാണാന്‍ ഭാഗ്യനായികയും കുടുംബവും, ചിത്രങ്ങള്‍ കാണൂ!!

കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ കാണാന്‍ ഭാഗ്യനായികയും കുടുംബവും, ചിത്രങ്ങള്‍ കാണൂ!!

Posted By: Nihara
Subscribe to Filmibeat Malayalam

വിവാദങ്ങളെയും വെല്ലുവിളിയെയും നേരിട്ടാണ് ദിലീപ് ഷോ അമേരിക്കയില്‍ വിജയകരമായി മുന്നേറുന്നത്. ഷോ ബഹിഷ്‌കരിക്കുമെന്നുള്ള ഭീഷണിയൊക്കെ കാറ്റില്‍ പറത്തിയാണ് ദിലീപും സംഘവും മുന്നേറുന്നത്. പരിപാടിയില്‍ മികച്ച പ്രകടനവുമായി കാവ്യ മാധവനും കൂടെയുണ്ട്. വിവാഹ ശേഷം കാവ്യയെ വീട്ടിലിരുത്തിയെന്നുള്ള പഴി ഇതിനോടകം തന്നെ മാറ്റാനും താരത്തിന് കഴിഞ്ഞു.

സദസ്സിനെ ഒന്നടങ്കം ഇളക്കി മറിക്കുന്ന പരിപാടികളുമായാണ് നാദിര്‍ഷയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. കാവ്യയുടെ നൃത്തം തന്നെയാണ് ഈ പരിപാടിയിലെ മുഖ്യ ആകര്‍ഷണമെന്ന് പരിപാടി കണ്ട ചിലരൊക്കെ അഭിപ്രായപ്പെട്ടിരുന്നു. മുടക്കുന്ന കാശിന് അനുസരിച്ചുള്ള കിടിലന്‍ പാക്കേജ് തന്നെയാണ് എന്തായാലും പ്രേക്ഷകര്‍ക്കായി ദിലീപും സംഘവും നല്‍കിക്കൊണ്ടിരിക്കുന്നത്. ദിലീപിനോടൊപ്പം ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബത്തോടൊപ്പം ഷോ കാണാന്‍ മംമത് മോഹന്‍ദാസ് എത്തിയിരുന്നു.

ഉപ്പും മുളകും ഫെയിം ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ, പരിഭ്രാന്തിയോടെ ആരാധകര്‍ !!

ദിലീപ് ഷോ കാണാന്‍ കുടുംബ സമേതം മംമ്തയെത്തി

മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നേരത്തെ സമയം നല്‍കിയതിനാലാണ് മംമ്ത മോഹന്‍ദാസിന് ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിയാതെ പോയത്. കുടുംബ സമേതം പരിപാടി കാണാനെത്തി ആ കുറവ് മംമ്ത പരിഹരിച്ചു.

ദിലീപിന്റെ ക്ഷണപ്രകാരം സ്റ്റേജിലേക്ക്

കുടുംബ സമേതം പരിപാടി കാണാനെത്തിയ മംമ്ത ദിലീപിന്റെ ക്ഷണപ്രകാരം സ്റ്റേജിലെത്തി. റിമി ടോമിയുടെ പാട്ടിനൊപ്പം ചുവടു വെച്ചാണ് മംമ്ത മടങ്ങിയത്.

ഷോ കാണാന്‍ പറ്റിയതില്‍ സന്തോഷം

പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബ സമേതം ഷോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മംമ്ത മോഹന്‍ദാസ് വ്യക്തമാക്കി. ദിലീപും മംമ്തയും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു.

നര്‍ത്തകിയായി കാവ്യാ മാധവന്‍

വിവാഹ ശേഷം പൊതു ചടങ്ങുകളിലൊന്നും കാവ്യാ മാധവനെ കാണുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് ഈ ഷോയില്‍ കാവ്യയുടെ നൃത്തം അരങ്ങു തകര്‍ക്കുന്നത്. ദിലീപും കാവ്യയും ഒരുമിച്ചുള്ള നൃത്തവും ഈ ഷോയില്‍ അവതരിപ്പിക്കുന്നുണ്ട്.

മീനാക്ഷിയുടെ അമേരിക്കന്‍ യാത്ര

മീനാക്ഷിയുടെ വെക്കേഷനും കൂടി കണക്കാക്കിയാണ് ദിലീപ് ഈ ഷോ പ്ലാന്‍ ചെയ്തത്. നാദിര്‍ഷയുടെ കുടുംബവും ഈ ഷോയില്‍ ഇവരെ അനുഗമിക്കുന്നുണ്ട്. കുടുംബ സമേതമുള്ള ഇവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങള്‍ വൈറലാവുന്നു

പരിപാടിക്കായി അമരേിക്കയിലെത്തിയസംഘാംഗങ്ങളെല്ലാം ചിരിച്ച് ഉല്ലസിക്കുന്ന ഫോട്ടോയാണിത്. ദിലീപിനൊപ്പം തന്നെ മകള്‍ മീനാക്ഷിയും ചിത്രത്തിലുണ്ട്.

നര്‍ത്തകിയായി കാവ്യാ മാധവന്‍

പൊതു പരിപാടികളിലൊന്നും കാവ്യാ മാധവനെ കാണാത്തതിന്റെ നിരാശയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഈ പരിപാടിയിലുടനീളം താരം തന്‍രെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.

ദിലീപും കാവ്യയും ഒരുമിച്ച് ആടിപ്പാടുന്നു

ദിലീപും കാവ്യയും ഒരുമിച്ച് സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാര്യസ്ഥനിലെ ഗാനത്തിന്റെ പാരഡിക്കൊപ്പം ഇരുവരും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

വന്‍സ്വീകാര്യത ലഭിക്കുന്നു

വിവാദങ്ങളെ വകവെയ്ക്കാതെ ബഹിഷ്‌കരണത്തെ നിഷ്‌കരുണം തള്ളിയാണ് ദിലീപും സംഘവും പരിപാടിയുമായി മുന്നോട്ട് പോയത്. ആദ്യ ഷോ മുതല്‍ മികച്ച സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

English summary
Mamtha Mohandas meets Dileep and Kavya Madhavan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam