»   » ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

Posted By: Rohini
Subscribe to Filmibeat Malayalam

വിദേശത്ത് വച്ചു നടന്ന ഒരു അവാര്‍ഡ് നിശയില്‍ മംമ്ത മോഹന്‍ദാസ് ധരിച്ചു വന്ന വേഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തന്റെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് മംമ്ത ഇപ്പോള്‍.

ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ല എന്നും ഇനിയും ഇത്തരത്തിലുള്ള വേഷങ്ങള്‍ ധരിയ്ക്കും എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ എന്തും പറയട്ടെ എന്ന നിലപാടാണ് മംമ്തയ്ക്ക്.

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഇത്തരം വാര്‍ത്തകള്‍ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല. ഇതുപോലുള്ള കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നത് തന്നെ കഷ്ടമാണെന്ന് മംമ്ത പറയുന്നു.

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ലോസ് ആഞ്ചല്‍സില്‍ നിന്നും വാങ്ങിച്ച വസ്ത്രമാണത്. ഹോളിവുഡ് നടിമാരെ വെല്ലുന്ന വേഷമാണെന്നായിരുന്നു മംമ്തയുടെ വേഷത്തെ കുറിച്ച് അന്ന് എല്ലാവരും പറഞ്ഞത്.

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഞാനിപ്പോള്‍ ജീവിയ്ക്കുന്ന സ്ഥലം അങ്ങനെയുള്ളതാണ്. അത് കൊണ്ടുതന്നെ ഇത്തരം വിമര്‍ശനങ്ങള്‍ എന്നെ ബാധിയ്ക്കില്ല. ഈ ലോകം വളരെ വിശാലമാണെന്ന് മംമ്ത പറയുന്നു.

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

പൊതു സമൂഹത്തില്‍ നിശബ്ദരായി ഇരുന്നിട്ട്, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ഒരു പറ്റം ആള്‍ക്കാള്‍. ഞാനിനിയും ഇത്തരം വേഷങ്ങള്‍ ധരിയ്ക്കും എന്ന് മംമ്ത പറഞ്ഞു.

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഇതായിരുന്നു അന്ന് മംമ്ത ധകിച്ച വേഷം. യൂറോപിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് പെട്ടന്നാണ്.

English summary
Mamtha Mohands reacted on her photo which goes viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam