ഒച്ച ഫോട്ടോയില്‍ കിട്ടൂല മിസ്റ്റര്‍; മാമുക്കോയയുടെ അഡാര്‍ ഡബ്‌സ്മാഷ് !!
ഡബ്‌സ്മാഷ് വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ലൈക്കുകള്‍ വാരിക്കൂട്ടുന്ന വീഡിയോകള്‍ക്കൊപ്പം തന്നെ പാളിപ്പോയ വീഡിയോകളും ഏറെ ഹിറ്റാണ്. ഇത്തരത്തില്‍ ഡബ്‌സ്മാഷിലൂടെ സെലിബ്രറ്റികളായവരും ഏറെയാണ്. സാധാരണക്കാര്‍ക്കൊപ്പം ചലച്ചിത്രതാരങ്ങളും ഇപ്പോള്‍ വീഡിയോ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. മലയാളികളുടെ പ്രിയപെട്ട താരം മാമുക്കോയ ചെയ്ത ഡബ്‌സ്മാഷ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.
സാലി എന്ന ചെറുപ്പക്കാരനൊപ്പമാണ് മാമുക്കോയ വീഡിയോ ചെയ്തിരിക്കുന്നത്. വടക്കുനോക്കി യന്ത്രം,വെട്ടം,ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, തുടങ്ങിയ ചിത്രങ്ങളിലെ സീനുകള്‍ കോര്‍ത്തിണക്കിയാണ് ഡവസ്മാഷ് ചെയ്തിരിക്കുന്നത്. മാമുക്കോയ തന്നെ അഭിനയിച്ച വടക്കുനോക്കി യന്ത്രത്തിലെ സീനാണ് ഡബ്‌സ്മാഷില്‍ കൈയ്യടി നേടിയ മികച്ച സീന്‍. ഈ സീനിന് ശേഷമാണ് വെട്ടം സിനിമയിലെ ജഗതി ശ്രീകുമാറിനൊപ്പം അഭിനയിച്ച ഞാന്‍ കര്‍ത്ത.. എന്നു തുടങ്ങുന്ന സീന്‍ ചെയതത്.

ചെറുമകനൊപ്പം മാമുക്കോയയുടെ രസികന്‍ വീഡിയോ എന്ന തലക്കെട്ടിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ ഉള്ളത് ചെറുമകനല്ലെന്നും കസിന്റെ മകനാണെന്നും അദ്ധേഹം തന്നെ തിരുത്തിയിരുന്നു. എന്തുതന്നെയായലും ഡബ്‌സ്മാഷ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോ പബ്ലിഷ്
ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.


Click it and Unblock the Notifications











