»   » നികിത വസ്‌ത്രം മാറുന്നത്‌ പകര്‍ത്താന്‍ ശ്രമം

നികിത വസ്‌ത്രം മാറുന്നത്‌ പകര്‍ത്താന്‍ ശ്രമം

Subscribe to Filmibeat Malayalam
Nikitha
തെന്നിന്ത്യന്‍ താരമായ നികിത വസ്‌ത്രം മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബാംഗ്ലൂരില്‍ ഒരു സിനിമാ ഷൂട്ടിങിനിടെയാണ്‌ സംഭവം. ഫിലിം യൂണിറ്റിലെ ഒരു ജീവനക്കാരന്‍ തന്നെയാണ്‌ ഇതിന്‌ ശ്രമിച്ചത്‌.

ബാംഗ്ലൂരില്‍ ഓംപ്രകാശ്‌ റാവു സംവിധാനം ചെയ്യുന്ന എംകെ 56 എന്ന സിനിമയുടെ സെറ്റിലായിരുന്നു നടിയെ ഞെട്ടിച്ച സംഭവമുണ്ടായത്‌. ചിത്രത്തിലെ നായികയായ നികിത അടുത്ത രംഗത്തിന്‌ വേണ്ടി വസ്‌ത്രം മാറുന്നതിനിടെയാണ്‌ ഗ്രീന്‍ റൂമില്‍ ഒളിച്ചിരുന്ന യൂണിറ്റ്‌ ജീവനക്കാരന്‍ ഡിജിറ്റല്‍ വീഡിയോ ക്യാമറയില്‍ രംഗങ്ങള്‍ പകര്‍ത്തിയത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

നടി ഗ്രീന്‍ റൂമിലെത്തുന്നതിന്‌ മുമ്പേ ഇയാള്‍ ഉള്ളില്‍ കടന്ന്‌ ഒളിച്ചിരിയ്‌ക്കുകയായിരുന്നു. ചിത്രം പകര്‍ത്തുന്നത്‌ അറിഞ്ഞ നടി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ സെറ്റിലെ മറ്റംഗങ്ങള്‍ ഇവിടെയെത്തി ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു. സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ സ്വകാര്യ വാര്‍ത്താ ചാനലിന്റെ ജീവനക്കാരെയും സെറ്റിലെ അംഗങ്ങള്‍ കൈയ്യേറ്റം ചെയ്‌തതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam