»   » മീര ജാസ്മിനെ പോലൊരു പെണ്‍കുട്ടി

മീര ജാസ്മിനെ പോലൊരു പെണ്‍കുട്ടി

Posted By:
Subscribe to Filmibeat Malayalam
മനം കൊത്തിപ്പറവ എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ ആത്മീയയ്ക്ക് നടി മീര ജാസ്മിന്റെ ഛായയുണ്ട്. എന്നാല്‍ മീരയുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് ഈ കണ്ണൂര്‍കാരിയുടെ അഭ്യര്‍ഥന. മീരയുടെ അത്ര താന്‍ വളര്‍ന്നിട്ടില്ല. പിന്നെ മീരയെ പോലെ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്ക് താത്പര്യമില്ലെന്നും ആത്മീയ പറയുന്നു.

അഭിനയമോഹം ഉള്ളിലുണ്ടായിരുന്ന ആത്മീയ തമിഴ് സംവിധായകനായ 'ഏഴിലി'ന്റെ മുന്നിലെത്തിയതോടെയാണ് സിനിമയിലേയ്ക്കുള്ള വഴിതുറന്നത്. കൊച്ചിയിലെത്തി തന്നെ കണ്ട ആത്മീയയ്ക്ക് ചില സംഭാഷണങ്ങള്‍ എഴുതി നല്‍കിയ ശേഷം അഭിനയിച്ച് കാണിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ആത്മീയയുടെ അഭിനയം ഇഷ്ടപ്പെട്ട സംവിധായകന്‍ മനംകൊത്തിപ്പറവയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

തമിഴിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഗ്ലാമര്‍ വേഷങ്ങളോട് ആത്മീയയ്ക്ക് താത്പര്യമില്ല. ആഭാസകരമായ വേഷങ്ങള്‍ ധരിച്ച് അഭിനയിക്കാന്‍ താത്പര്യമില്ല. അതിലും ഭേദം വീട്ടില്‍ കഴിയുന്നതാണ്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയ ഒരു ശരീരഘടനയല്ല തന്റേത്. നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ആത്മീയ പറയുന്നു. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ആത്മീയ ഇനി സിനിമാരംഗത്ത് ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ്.

English summary
Manam Kothi Paravai fame Athmiya looks like actress Meera Jasmine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam