മോഹന്‍ലാലിന്റെ വിസ്മയം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മനമാന്തയും ജനതാ ഗാരേജും. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമാന്തയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചു.
ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. വിസ്മയം എന്ന പേരില്‍ ചിത്രത്തിന്റെ മലയാളം വേര്‍ഷനും അതേ ദിവസം തന്നെ പുറത്തിറങ്ങും. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.

ഗൗതമിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജിന്റെ സെപ്തംബറിലാണ്. ജൂനിയര്‍ എന്‍ടി ആറും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരമാണ് ലഭിച്ചത്.


Click it and Unblock the Notifications











