മനമറിയുന്നോള് ഇവളാ കെട്ട്യോള്!! പൊറിഞ്ചു മറിയം ജോസിലെ അടിപൊളി ഗാനം പുറത്ത്
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകൻ ജോഷി ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ടെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. മനമറിയുന്നോള്.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളാണ് പുറത്തു വന്നിരിക്കുന്നത്.

ജ്യോതിഷ് ടി കാശി എഴുതിയ വരികൾക്ക് ജോക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ശ്യാം ശശിധരന്‍. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിലെത്തിക്കുന്നത്.
പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം ആയി നൈല ഉഷയും പുത്തൻ പള്ളി ജോസായി ചെമ്പൻ വിനോദും എത്തുന്നു. മോഹൻലാൽ അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലൈല ഒ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Click it and Unblock the Notifications