മാനസ മൈനേ പാടി, മധുവായി അജു വര്‍ഗ്ഗീസ്
ചുരുങ്ങിയ കാലം കൊണ്ട് ഹാസ്യനടനും, സഹനടുമായി പേരെടുത്തുകഴിഞ്ഞ അജു വര്‍ഗ്ഗീസ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് മോനായി അങ്ങനെ ആണായി. സന്തോഷ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തി ചില പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന മോനായി എന്ന കഥാപാത്രമായിട്ടാണ് അജു അഭിനയിക്കുന്നത്.
ചിത്രത്തില്‍ മുതിര്‍ന്ന നടന്‍ മധുവിന്റെ വേഷത്തില്‍ അജുവര്‍ഗ്ഗീസ് ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മാനസ മൈനേ എന്ന പഴയഗാനം ചിത്രത്തില്‍ ആവര്‍ത്തിയ്ക്കുകയാണ്. ഈ പാട്ടിന്റെ രംഗത്തിലാണ് അജു മധുവായി എത്തുന്നത്. കൂട്ടിന് ഷീലയായി നായിക അര്‍ച്ചന കവിയെയും ഗാനരംഗത്ത് കാണാം.

ഗാനം പഴയതാണെങ്കിലും ഗാനരംഗത്ത് നായകനും നായികയും പഴയ ലുക്കിലല്ല എത്തുന്നത്. എആര്‍ റഹ്മാന്റെ അസിസ്റ്റന്റ് ആയിരുന്ന വിനു ഉദയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ചിത്രത്തില്‍ അജുവിനൊപ്പം ഭഗത് മാനുവല്‍, തമ്പി ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ താരം നക്ഷത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications