ഈ പ്രായത്തിലും മമ്മൂട്ടിയുടെ റൊമാന്‍സ് കലക്കുന്നു, കണ്ടു കൊണ്ട് കേള്‍ക്കൂ

By Aswathi

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന സിദ്ദിഖിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. 'മനസ്സിലായിരം...' എന്ന തുടങ്ങുന്ന പാട്ടിന്റെ ചില രംഗത്ത് മമ്മൂട്ടിയുടെതായ ചില രസങ്ങള്‍ പ്രേക്ഷകര്‍ക്ക് രസിക്കാന്‍ സാധിയ്ക്കും

ഹരിനാരായാണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് ദീപക് ദേവാണ്. അഫ്‌സലാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കുമൊപ്പം ബേബി അനിഖയും മാസ്റ്റര്‍ സന്തോഷും ഗാന രംഗത്തെത്തുന്നുണ്ട്.

bhaskar-the-rascal

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറിനും നല്ല സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഷാജു നവോദയ, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സിദ്ദിഖ് തന്നെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണ്. അച്ഛന്‍ മകന്‍ ബന്ധത്തിലെ സ്‌നേഹോഷ്മളതയും ആര്‍ദ്രതയുമാണ് ചിത്രം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്. പാട്ട് കണ്ട് കൊണ്ട് കേള്‍ക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X