twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുമ്പിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്കാരം നേടി മാനവ്; കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടന്‍

    |

    മികച്ച നടനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ മാനവിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചത്. നിതിൻ നാരായണൻ എഴുതി പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് കൃഷ്ണയാണ് നിര്‍വ്വഹിച്ചത്.

    Irumb

    അതേസമയം ഇതാദ്യമായല്ല മാനവിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2020ൽ താരത്തെ തേടിയെത്തിയത് മികച്ച നടനുള്ള 12 പുരസ്കാരങ്ങളായിരുന്നു. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.

    Recommended Video

    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത, ഹൃതുവർണ, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗേറ്റ് വേ ഫിലിംസ് ഗ്രൂപ്പി ന്റെ ബാനറിൽ എസ്കെ നായരാണ് ചിത്രം നിര്‍മ്മിച്ചത്.

    Read more about: cinema
    English summary
    Manav again wins internatonal awad for irumb; becomes best actor at cannes world film festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X