മംഗളവും പറയുന്നു; മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
മംഗളം പ്രഥമ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രേക്ഷകരില്‍ നിന്നും ഗ്യാലപ്പ് പോളിലൂടെ മഞ്ജു വാര്യര്‍ മികച്ച നടിയായും മമ്മൂട്ടി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. 1983 എന്ന ചിത്രം സംവിധാനം ചെയ്ത എബ്രിഡ് ഷൈനാണ് മികച്ച സംവിധായകന്‍. വെള്ളിമൂങ്ങ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഏപ്രില്‍ 18 ന് കോട്ടയത്തു നടക്കുന്ന താരനിശയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരങ്ങള്‍ സമ്മാനിയ്ക്കും. മറ്റ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടാം.

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മഞ്ജു മികച്ച നടിയായി

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
1983 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ എബ്രിഡ് ഷൈനാണ് മികച്ച സംവിധായകന്‍

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
ജിബു ജാക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് നല്‍കും

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
നിവിന്‍ പോളി (1983)യും മിയ (മിസ്റ്റര്‍ ഫ്രോഡ്, ഹായി അയാം ടോണി)യും യൂത്ത് ഐക്കണിനുള്ള പുരസ്‌കാരം സ്വന്തമാക്കും

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ജോ മോന്‍ ടി ജോണാണ് മികച്ച ഛായാഗ്രഹകന്‍

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് തിരക്കഥയെഴുതി ബോബി, സഞ്ജയ് ടീമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരം നേടുന്നത്.

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ മഴനിലാ കുളിരുമായി എന്ന പാട്ട് പാടിയ നജീം അര്‍ഷാദ് മികച്ച ഗായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന പാട്ട് പാടിയ വാണി ജയറാമാണ് മികച്ച ഗായിക

മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍
മുന്നറിയിപ്പ് എന്ന ചിത്രം സമ്മാനിച്ച വേണുവും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം സമ്മാനിച്ച അഞ്ജലി മേനോനും ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി

Click it and Unblock the Notifications