തിരുമാന്ധാം കുന്നില്‍ കാവ്യയ്‌ക്ക് മംഗല്യ പൂജ
പെരിന്തല്‍മണ്ണ: മംഗല്യ സൗഭാഗ്യം തേടി നടി കാവ്യാമാധവന്‍ തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലെത്തി. ചൊവ്വാഴ്‌ചയാണ് കാവ്യ കുടുംബാംഗങ്ങള്‍ക്കൊപ്പം അങ്ങാടിപ്പുറം തിരമാന്ധാം കുന്ന് ക്ഷേത്ര സന്നിധിയിലെത്തിയത്.
വിവാഹം വേഗത്തിലും മംഗളകരമായും നടക്കുന്നതിനായി കാവ്യ ക്ഷേത്രത്തില്‍ മംഗല്യപൂജ വഴിപാട് നടത്തി. മൂന്നു കൊല്ലം തുടര്‍ച്ചയായി നടത്തേണ്ടുന്ന മംഗല്യപൂജയില്‍ ആദ്യത്തേതാണ് ചൊവ്വാഴ്‌ച നടത്തിയത്.
തിരുമാന്ധാം കുന്നിലെ മംഗല്യപൂജ ഏറെ പ്രശസ്‌തമാണ്. മൂന്നു മംഗല്യപൂജ പൂര്‍ത്തിയാക്കുന്നതിനിടയില്‍ത്തന്നെ വിവാഹം നടക്കുകയോ ഉറപ്പിക്കുകയോ ചെയ്യുമെന്നാണ് വിശ്വാസം. ഇടക്ക് വച്ച് വിവാഹം നടന്നാലും മൂന്നു പൂജകളും പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.
രാവിലെ പത്തുമണിയോടെ പിതാവ് മാധവന്‍, അമ്മ ശ്യാമള, നടന്‍ സുരേഷ് ഗോപിയുടെ അനുജന്‍ സുഭാഷ് ഗോപി എന്നിവരോടൊപ്പംക്ഷേത്രത്തിലെത്തിയ കാവ്യ പൂജകളും പ്രാര്‍ത്ഥനയും കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് മടങ്ങിയത്.
കാവ്യ ക്ഷേത്രത്തിലെത്തിയ വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. പെരിന്തല്‍മണ്ണ പൊലീസും സംഘവും തിരക്ക് നിയന്ത്രിക്കാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് പോകുന്നതിനിടെ ക്ഷേത്രത്തില്‍ അന്നദാനം നടത്താനായി 5000 രൂപ കാവ്യ സംഭവാന നല്‍കുകയും ചെയ്‌തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
കാവ്യയുടെ ഗ്ലാമര്‍ചിത്രങ്ങള്‍


Click it and Unblock the Notifications