കുഞ്ചാക്കോ ബോബന്റെ മാംഗല്യം തന്തുനാനേന തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി മേക്കിങ് വീഡിയോ

By Midhun Raj

കുഞ്ചാക്കോ ബോബന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. ടിവി അവതാരികയായും ഡോക്യൂമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും,ഈട എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത്. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ടിന്റെ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

kunchacko boban-nimisha sajayan

ചിത്രത്തിനു വേണ്ടി ജോബ് കുര്യന്‍,അലന്‍സിയര്‍,ശാന്തികൃഷ്ണ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ടിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പഴയ ബോംബ് കഥ എന്ന സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലീംകുമാര്‍,ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ശാന്തികൃഷണ, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

ചിത്രത്തിന്‌റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. മികച്ചൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും മാംഗല്യം തന്താനാനേന എന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X