ദമ്പതിമാരായി ചാക്കോച്ചനും നിമിഷ സജയനും, 'മാംഗല്യം തന്തുനാനേന'യുടെ ചിത്രീകരണം പൂര്‍ത്തിയായി
നിമിഷ സജയനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'മാംഗല്യം തന്തുനാനേന' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നടിയും പ്രശസ്ത ഡോക്യുമെന്ററി സംവിധായികയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദനാണ് ചിത്രത്തിന്റെ സംവിധായിക. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ അസപദമാക്കി ഒരുക്കിയ 'ചെമ്പൈ' എന്ന ഡോക്യുമെന്ററിക്കാണ് കഴിഞ്ഞവര്‍ഷം സൗമ്യ സദാനന്ദന് ദേശീയ അവാര്‍ഡ് ലഭിച്ചത്.നടിയായി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ സൗമ്യ സദാനന്ദയുടെ ആദ്യ സംവിധാനം ചിത്രം കൂടിയാണിത്.
ഭാര്യ ഭാര്‍ത്താക്കന്മാരായിട്ടാണ് നിമിഷ സജയനും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ എത്തുന്നത്. പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സലിംകുമാര്‍,ഹരീഷ് കണാരന്‍,വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു ശേഷം ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും എത്തുകയാണ് ശാന്തി കൃഷ്ണ. കൂടാതെ ഒരിടവേളയ്ക്കുശേഷം നടി മല്ലിക സുകുമാരനും ചിത്രത്തില്‍ പ്രധാനപെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെറും 37 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ചിത്രത്തില്‍ വലിയ ട്വിസ്റ്റുകളോ അടിപിടി രംഗങ്ങളോ സര്‍പ്രൈസുകളോ ഉണ്ടാകില്ലെന്നും ഇതൊരു കുഞ്ഞു കഥയാണെന്നുമാണ് ചിത്രത്തെക്കുറിച്ച് സംവിധായിക പറഞ്ഞിരിക്കുന്നത്. എങ്കിലും ഈ വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ മറ്റൊരു വിജയചിത്രമായിരിക്കും മാംഗല്യം തന്തുനാനേന' എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.



Click it and Unblock the Notifications