ചാക്കോച്ചന്റെ മാംഗല്യം തന്തുനാനേന തിയ്യേറ്ററുകളില്‍ മുന്നേറുന്നു! ശ്രദ്ധേയമായി പുതിയ ഗാനം! കാണൂ

By Midhun Raj

കുഞ്ചാക്കോ ബോബന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ നിമിഷ സജ്ജയനാണ് ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടുകൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിനു വേണ്ടി വൈക്കം വിജയലക്ഷ്മി പാടിയൊരു പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

mangalyam thanthunanena,

ബിജിബാല്‍ സംഗീതം നല്‍കിയ ചിത്രത്തിലെ 'അഴിക്കുമ്പോള് മുറുകുന്ന' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ റോയ് എന്ന കഥാപാത്രമായി ചാക്കോച്ചന്‍ എത്തുമ്പോള്‍ ക്ലാരയായിട്ടാണ് നിമിഷ എത്തുന്നത്.

ഇവര്‍ക്കു പുറമെ സലീംകുമാര്‍,ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്ന ചിത്രത്തിനൊപ്പമായിരുന്നു ചാക്കാച്ചന്റെ ചിത്രവും എത്തിയിരുന്നത്. രണ്ട് സിനിമകളും മികച്ച അഭിപ്രായത്തോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X