മമ്മൂട്ടി കൊച്ചിയില്‍ മത്സ്യക്കച്ചവടം ചെയ്യുന്നു!

By Lakshmi

കൊച്ചിയില്‍ മത്സ്യക്കച്ചവടക്കാരനായി മമ്മൂട്ടിയെത്തി, സലാം ബാപ്പു സംവിധാം ചെയ്യുന്ന മംഗ്ലീഷ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി മത്സ്യക്കച്ചവടക്കാരന്റെ വേഷത്തില്‍ എത്തിയിരിക്കുന്നത്. മത്സ്യം ലേലത്തില്‍ പിടിച്ച് ചെറുകിടകച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്ന തരകന്‍ എന്ന കഥാപാത്രത്തെയാണ് മംഗ്ലീഷില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ 2ന് ബുധനാഴ്ച കൊച്ചിയില്‍ തുടങ്ങി.

ഇംഗ്ലീഷില്‍ വലിയ അറിവൊന്നും ഇല്ലെങ്കിലും വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ഇംഗ്ലീഷ് ഉപയോഗിക്കുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന തകരന്‍ എന്ന കഥാപാത്രം. ഇതിന് മുമ്പ് വികൃതമായി ഇംഗ്ലീഷും കടുകട്ടിമലയാളവുമെല്ലാം പ്രയോഗിക്കുന്ന കോമഡി കഥാപാത്രങ്ങളെ മമ്മൂട്ടി ഏറെ അവതരിപ്പിച്ചിട്ടുണ്ട്. പോക്കിരിരാജ, മായാവി, തുറുപ്പുഗുലാന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയുടെ സംസാരരീതി ഇത്തരത്തിലുള്ളതായിരുന്നു.

Mammootty

അതുകൊണ്ടുതന്നെ മംഗഌഷിലെ കഥാപാത്രം ആവര്‍ത്തന വിരസതയുണ്ടാക്കാതിരിക്കുകയെന്നത് സലാം ബാപ്പുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിതന്നെ ആയിരിക്കും. മാധ്യമപ്രവര്‍ത്തകനായ പി റിയാസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നെതര്‍ലാന്‍ഡുകാരിയായ കരോളിന്‍ ബെക് ആണ് നായികയായി എത്തുന്നത്. എന്നാല്‍ കരോളില്‍ മമ്മൂട്ടിയുടെ നായികയായിട്ടല്ല ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചന.

റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെയാണ് സലാം ബാപ്പു സംവിധായകനായി അരങ്ങേറിയത്. മികച്ചൊരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും മോഹന്‍ലാലും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് മമ്മൂട്ടിയെ വൈദികനായി അവതരിപ്പിക്കുന്നൊരു ചിത്രത്തിന് വേണ്ടി സലാം ഒരുങ്ങിയെങ്കിലും ആ സമയത്ത് വൈദികന്മാര്‍ കേന്ദ്രകഥാപാത്രങ്ങളായി ഒട്ടേറെ പടങ്ങള്‍ വന്നതിനാല്‍ ആ പ്രൊജക്ട് വേണ്ടെന്ന് വെയക്കുകയായിരുന്നു.

അങ്ങനെയിരിക്കേയാണ്, അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി സലാം മംഗ്ലീഷ് എന്ന പ്രൊജക്ട് പ്രഖ്യാപിച്ചത്. റെഡ് വൈന്‍ ഗൗരവതരമായ ഒരു വിഷയമായിരുന്നു കൈകാര്യം ചെയ്തതെങ്കില്‍ മംഗ്ലീഷ് ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X