കലാഭവന്‍ മണിയുടെ സ്വര്‍ണം

By Staff

കലാഭവന്‍ മണി ഇരട്ടമുഖമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്വര്‍ണം. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സ്വര്‍ണത്തില്‍ കലാഭവന്‍ മണിയുടെ നായിക പ്രവീണയാണ്.

ദിവാകരന്‍ എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. ദുരാഗ്രഹിയായ ദിവാകരന്റെ ജീവിതത്തില്‍ ശബരിമലയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നത് ശബരിമലയിലാണ്.

നീണ്ട ഇടവേളക്കു ശേഷമാണ് പ്രവീണ മലയാളത്തില്‍ തിരിച്ചെത്തുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് മണിയും പ്രവീണയും ഒന്നിച്ചഭിനയിച്ചത്.

മുരളി, ജഗതി, കോഴിക്കോട് നാരായണന്‍ നായര്‍, വിജയന‍് പെരിങ്ങോട്, വത്സലാ മേനോന്‍, ചേര്‍ത്തല ലളിത എന്നിവരും വേഷമിടുന്നു. ശരത് ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം ഈണം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. ജ്യോതിര്‍ഗമയുടെ ബാനറില്‍ സോമനാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X