കലാഭവന്‍ മണി കേരള പൊലീസ്
ബെന്‍ ജോണ്‍സണിലെ പൊലീസ് വേഷമാണ് കലാഭവന്‍ മണിയെ ആക്ഷന്‍ ഹീറോയായി പ്രതിഷ്ഠിച്ചത്. മണിയുടെ കരിയറിലെ ബ്രേക്കായിരുന്നു ആ ചിത്രം. ബെന്‍ ജോണ്‍സണിനു ശേഷം മണി ആക്ഷന്‍ ഹീറോയായി ഒരു പിടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ഒരിക്കല്‍ കൂടി കാക്കിയണിയുമ്പോള്‍ ബെന്‍ ജോണ്‍സിന്റെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് മണിക്ക്. മണി വീണ്ടും പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രത്തിന്റെ പേര് കേരള പൊലീസ് എന്നാണ്. നവാഗതനായ ചന്ദ്രശേഖരനാണ് കേരള പൊലീസ് സംവിധാനം ചെയ്യുന്നത്.
മുക്തയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, സിദ്ധിഖ്, ഷമ്മി തിലകന്‍, ബിജു കുട്ടന്‍, വിജയരാഘവന്, അഗസ്റ്റിന്‍, ശ്രീഹരി, വിജയ് മേനോന്‍, സാദിഖ്, അരുണ്‍ ഘോഷ്, ഇര്‍ഷാദ്, ഐശ്വര്യ, ശ്രീലത, നമ്പൂതിരി, അംബികാ മോഹന്‍, പൂര്‍ണിമ എന്നീ പ്രമുഖതാരങ്ങളും അണിനിരക്കുന്നു.
അന്‍വറിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് വിനു നാരായണനാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കുന്നു.


Click it and Unblock the Notifications