twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിക്കു വച്ചത് മനോജ് കൊണ്ടുപോയി

    By Staff
    |

    കലാഭവന്‍ മണിക്കു പകരക്കാരനാണോ മനോജ് കെ. ജയന്‍? ഇരുവരും തമ്മില്‍ കാര്യമായ സാമ്യങ്ങളൊന്നുമില്ല. കലാഭവന്‍ മണിയെ പോലെ കോമഡി ചെയ്തല്ല മനോജ് കെ.ജയന്‍ സിനിമയില്‍ തുടക്കമിടുന്നത്. കോമഡി വഴങ്ങാത്ത മനോജ് ഗൗരവമുള്ള വേഷങ്ങളിലൂടെയാണ് സിനിമയില്‍ സ്ഥാനമുറപ്പിച്ചത്. പില്‍ക്കാലത്ത് നായകനായ ചിത്രങ്ങളിലൂടെ കലാഭവന്‍ മണി ആക്ഷന‍് ഹീറോ പദത്തിലേക്ക് ഉയര്‍ന്നെങ്കില്‍ അത്തരമൊരു വളര്‍ച്ച മനോജ് കെ.ജയന് അവകാശപ്പെടാനില്ല.

    എന്നിട്ടും മണിക്ക് വച്ച വേഷങ്ങള്‍ മനോജ് കൊണ്ടുപോവുകയാണ്. കാഴ്ചയില്‍ വള്ളക്കാരന്റെ വേഷം ചെയ്യാന്‍ ബ്ലെസ്സി ആദ്യം ക്ഷണിച്ചത് കലാഭവന്‍ മണിയെയായിരുന്നു. ആ സമയത്ത് മോഹന്‍ലാലിന്റെ ശിങ്കിടിയായി മണി പ്രത്യക്ഷപ്പെടുന്ന നാട്ടുരാജാവിന്റെ ഷൂട്ടിംഗുള്ളതിനാല്‍ മണി കാഴ്ചയിലെ വേഷം വേണ്ടെന്നുവച്ചു. ചിത്രത്തില്‍ മണി പാടി അഭിനയിക്കേണ്ട രംഗത്ത് മണി പിന്നണി പാടി, മനോജ് കെ.ജയന്‍ അഭിനയിച്ചു. ഏതാനും രംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും കാഴ്ചയിലെ മനോജിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. നാട്ടുരാജാവിലെ മണിയുടെ കഥാപാത്രം മോഹന്‍ലാലിന്റെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്തു.

    ഹരിഹരന്‍-എം.ടി ടീമിന്റെ പഴശിരാജയിലെ ഒരു പ്രധാന കഥാപാത്രമാണ് കുറിച്യപടയുടെ തലവനും ആദിവാസിയുമായ തലയ്ക്കല്‍ ചന്തു. ഹരിഹരന്‍-എം.ടി ടീം ആദ്യമാലോചിച്ചിരുന്നതു പോലും തലയ്ക്കല്‍ ചന്തുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രമൊരുക്കാനാണ്. പഴശിരാജയിലെ ഈ കഥാപാത്രത്തിന്റെ പ്രാധാന്യമെത്രത്തോളമാണെന്ന് ഇതില്‍ നിന്നു തന്നെയൂഹിക്കാം. തലയ്ക്കല്‍ ചന്തുവിനെ അവതരിപ്പിക്കാന്‍ ആദ്യം ക്ഷണിച്ചത് കലാഭവന്‍ മണിയെയാണ്. പക്ഷേ എന്തുകൊണ്ടോ മണിക്ക് ഈ വേഷം സ്വീകരിക്കാനായില്ല. തലയ്ക്കല്‍ ചന്തുവായി അഭിനയിക്കാന്‍ പകരമെത്തിയത് മനോജ് കെ.ജയന്‍. മനോജിന് തിളങ്ങാനുള്ള ഒരു അവസരമായിരിക്കും ഈ കഥാപാത്രം.

    നസ്രാണിയില്‍ മമ്മൂട്ടിയുടെ കാര്‍ ഡ്രൈവറായി അഭിനയിക്കാന്‍ കലാഭവന്‍ മണിക്ക് യാതൊരു മടിയുമില്ല. പക്ഷേ പഴശിരാജ പോലെ ഏറെ ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒരു ചിത്രത്തില്‍ അതീവ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മണിക്ക് സമയമില്ല! മണിക്ക് ഇതുപോലെ ഇനിയും ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സമയമില്ലാതെ പോവണേ എന്നായിരിക്കും മനോജ് കെ.ജയന്റെ പ്രാര്‍ത്ഥന.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X