twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിരത്‌നത്തിന് എങ്ങനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു?

    By Aswathi
    |

    കുറച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തെ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കൂടുതല്‍ വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്തുവിടുന്നില്ലെന്നുമായിരുന്നു വാര്‍ത്തകള്‍.

    സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അദ്ദേഹത്തിന്റെ മാനേജരെ വിളിച്ചപ്പോഴാണ് അതുവരെ ഉണ്ടായിരുന്ന ആദി മാറിയത്. മണിരത്‌നം സാറിന് ഒരു കുഴപ്പവുമില്ല. റൊട്ടെയിന്‍ ഹെല്‍ത്ത് ചെക്കപ്പിന് വേണ്ടി മാത്രമാണ് ആശുപത്രിയില്‍ പോയത്, അതെങ്ങനെ ഹാര്‍ട്ട് അറ്റാക്കായി മാറി എന്നറിയില്ലെന്നായിരുന്നു മനേജരുടെ പ്രതികരണം.

    maniratnam-heart-attack

    ചെറുതായൊരു നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു എന്നത് സത്യമാണ്. അത് ഹാര്‍ട്ട് അറ്റാക്ക് എന്ന വലിയ പരമ്പരയായി മാറ്റുകയായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥ അറിയിച്ച് ഭാര്യയും നടിയുമായ സുഹാസിനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ലേറ്റസ്റ്റ് ഫോട്ടോയാണ് മുകളില്‍ കാണുന്നത്.

    പിന്നെ എന്തിന് ദില്ലിയില്‍ പോയി ചെക്കപ്പ് നടത്തി എന്നതാണ് അടുത്ത ചോദ്യം. കാശ്മീരില്‍ ഒരു ചടങ്ങിന് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ആ ചടങ്ങ് കഴിഞ്ഞ് മടങ്ങിവരുന്ന വരവില്‍ ദില്ലി അപ്പോളോ ഹോസ്പിറ്റലില്‍ കയറി ചെക്കപ്പ് നടത്തി എന്നു മാത്രം. മണിരത്‌നം ആശുപത്രിയില്‍ കയറി മണിക്കൂറുകള്‍ക്കകമാണ് ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്ത പ്രചരിച്ചത്.

    എന്തായാലും അധികം വൈകാതെ മണിരത്‌നം ചെന്നൈയിലേക്ക് തിരിച്ചെത്തും. അതിന് ശേഷം ധനുഷിനെ നായകനാക്കിയുള്ള അടുത്ത ചിത്രത്തിലേക്ക് കടക്കും.

    English summary
    Prominent filmmaker Mani Ratnam who is basking in the glory of his latest release OK Kanmani was hospitalized last night at a Delhi hospital with an alleged heart attack. On contacting his manager, he confirmed that the maverick director went for a master health check up and that the allegations of cardiac arrest are nothing more than rumours.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X