ദുല്‍ഖറിനോട് മണിരത്‌നം, 'ഓകെ കണ്‍മണി'
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തിന് 'ഓകെ കണ്‍മണി' എന്ന് പേരിട്ടു എന്നാണ് അറിയുന്നത്.
'ഉസ്താദ് ഹോട്ടലി'ലൂടെ ദുല്‍ഖറിന്റെ മികച്ച പെയറായി മാറിയ നിത്യ മേനോനാണ് ഓകെ കണ്‍മണിയിലും നായിക. ഇവരെ കൂടാതെ പ്രകാശ് രാജും കനിഹയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ടത്രെ.

'മൗനരാഗം' എന്ന മണിരത്‌നത്തിന്റെ ആദ്യകാല ചിത്രത്തിന്റെ റീമേക്കാണ് ഓകെ കണ്‍മണി. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈയാണ്. മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നതെന്നും അറിയുന്നു.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത. മണിരത്‌നത്തിന്റെ 'അലൈപായുതേ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനാണ് പിസി ശ്രീറാം.


Click it and Unblock the Notifications