Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ലിജോ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്! ഫേസ്ബുക്ക് ലൈവില്‍ മണിരത്നം
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് മണിരത്നം. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മണിരത്നം സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഫേസ്ബുക്ക് ലൈവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് സംവിധായകന് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഭാര്യയും അഭിനേത്രിയുമായ സുഹാസിനി മണിരത്നത്തിനൊപ്പം ലൈവില്‍ സംസാരിക്കുന്നതിനിടെയാണ് ലിജോയെക്കുറിച്ച് സംവിധായകന് മനസുതുറന്നത്.

നിങ്ങളുടെ ഫേവറിറ്റ് ഡയറക്ടര്‍ ലൈവ് കാണുന്നുണ്ട് എന്ന് സുഹാസിനി മണിരത്നത്തോട് പറഞ്ഞു. ഹലോ ലിജോ, മണി നിങ്ങളുടെ സിനിമകളെക്കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. ഞാന്‍ നിങ്ങളുടെ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുളളത്. തുടര്‍ന്ന് സുഹാസിനിയുടെ സംസാരത്തിന് ഇടയില്‍ കയറി മണിരത്നം ലിജോയെക്കുറിച്ച് പറയുകയായിരുന്നു. ലിജോ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്. ഇപ്പോഴുളള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍, കണ്‍ഗ്രാറ്റ്സ്, കീപ്പ് ഇറ്റ് അപ്പ്. മണിരത്നം പറഞ്ഞു.
ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ മടക്കി അയച്ചുവെന്ന് ശ്രിയ ശരണ്‍
ലോക് ഡൗണ്‍ ദിനങ്ങളില്‍ സുഹാസിനി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. അധിക ദിവസങ്ങളിലും താരങ്ങളും ഗായകരും ലൈവില്‍ സുഹാസിനിക്കൊപ്പം ചേരാറുണ്ട്. ലോക്ക് ഔട്ട് 21ാം ദിനം ഫൈനല്‍ ലൈവ് എന്ന നിലയില്‍ സുഹാസിനിക്കൊപ്പം മണിരത്നം എത്തുകയായിരുന്നു. ഇത്തവണ മാധവന്, ഖുശ്ബു, അദിഥി റാവു ഹൈദരി തുടങ്ങിയവരും ലൈവില്‍ സംസാരിക്കാന്‍ എത്തിയിരുന്നു. അലൈപായുതേ ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് മാധവന് മണിരത്നത്തിനും സുഹാസിനിക്കുമൊപ്പം ലൈവില്‍ എത്തിയത്.
2000 എപ്രില്‍ 14നാണ് അലൈപായുതേ പുറത്തിറങ്ങിയത്. തമിഴില്‍ മാധവന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അലൈപായുതേ. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. തമിഴിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്ന് കൂടിയാണ് അലൈപായുതേ. മണിരത്നത്തിന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മണിരത്നത്തിനൊപ്പം ഭാര്യ സുഹാസിനിയും സിനിമാ രംഗത്ത് സജീവമാണ്.
നിരവധി ഭാഷകളില്‍ അഭിനയിച്ച നടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ഡയലോഗ് റൈറ്ററായും ക്യാമറാ അസിസ്റ്റന്റായുമൊക്കെ തിളങ്ങിയിരുന്നു. അടുത്തിടെ മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും സുഹാസിനി എത്തിയിരുന്നു. ഇവരുടെ മകന് ലണ്ടനില്‍ നിന്ന് വന്നതിനെ തുടര്‍ന്ന് ഹോം ഐസോലേഷനില്‍ ആയിരുന്നു.
'എന്റെ കൃഷ്ണന്'! വിഷുദിനത്തില്‍ മകനൊപ്പമുളള ചിത്രങ്ങളുമായി നവ്യാ നായര്‍
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!