»   » കലാഭവന്‍ മണി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍... ദിലീപിന്റെയും നാദിര്‍ഷയുടെയും നെടുവീര്‍പ്പ്!!

കലാഭവന്‍ മണി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍... ദിലീപിന്റെയും നാദിര്‍ഷയുടെയും നെടുവീര്‍പ്പ്!!

By: Rohini
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് നികത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ചിലപ്പോഴൊക്കെ മണിയെ വല്ലാതെ 'മിസ്സ്' ചെയ്യും. പ്രേക്ഷകരെക്കാള്‍ ഇപ്പോള്‍ കലാഭവന്‍ മണിയുടെ അഭാവത്തില്‍ നെടുവീര്‍പ്പിടുന്നത് നാദിര്‍ഷയും ദിലീപുമാണ്.

ദിലീപ് അങ്കിള്‍ വിളിക്കുന്നത് വലിയ ആശ്വാസമാണ്, മറ്റാരും വിളിക്കാറില്ല എന്ന് മണിയുടെ മകള്‍

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ കലാഭവന്‍ മണിയെ വല്ലാതെ 'മിസ്സ്' ചെയ്യുന്നു എന്ന് നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം. ഓര്‍ക്കാതെ കലാഭവന്‍ മണിയുടെ ഫോണിലേക്ക് വിലിച്ചു നോക്കി എന്നും, മണിയുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടാവുമെന്ന് നാദിര്‍ഷ പറയുന്നു.

മുന്‍പൊരു അവസരത്തില്‍ ദിലീപും ഇതേ കാര്യം പറഞ്ഞിരുന്നു. കലാഭവന്‍ മണി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയില്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്നേനെ എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

nadhirshah-mani-dileep

നിലവില്‍, നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം നാദിര്‍ഷയെയും വേട്ടയാടുകയാണ് നവമാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം നാദിര്‍ഷയും ദിലീപും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

English summary
Mani would have stood with us in our trying times: Nadhirshah
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam