കുളിമുറിയിലെ സീൻ ഡബ്ബ് ചെയ്യാൻ തയ്യാറായില്ല!! കെപിഎസി ലളിത മാറി നിന്നു, മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

1993 ൽ പുറത്തിറങ്ങിയ സിനിമ 2018 സിസംബർ 25 ആകുമ്പോൾ 25 വർഷം പൂർത്തിയാകുകയാണ്.

Recommended Video

മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

25 വർഷങ്ങൾ പിന്നിടുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സിനിമ ലിസ്റ്റിൽ ഇന്നും മണിച്ചിത്രത്താഴുണ്ട്. 1993 ഡിസംബർ 25 നാണ് മോഹൻലാൽ ഫാസിൽ കൂട്ട്കെട്ടിൽ ആ സൂപ്പർ ഹിറ്റ് ചിത്രം പിറവി എടുക്കുന്നത്. വൻ താര നിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മലയാളത്തിലെ പ്രിയ താരങ്ങൾ അണിനിരന്ന സിനിമ അന്നും ഇന്നും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

1993 ൽ പുറത്തിറങ്ങിയ സിനിമ 2018 സിസംബർ 25 ആകുമ്പോൾ 25 വർഷം പൂർത്തിയാകുകയാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരുന്നു ഇത്. ഇങ്ങനെയാണെങ്കിലും പ്രേക്ഷകർക്ക് ഓർത്ത് ചിരിക്കാൻ ഒരുപാട് രസകരമായ ഒരുപാട് മൂഹൂർത്തങ്ങൾ ഈ സിനിമയിൽ ഉണ്ട്.. മണിച്ചിത്രത്താഴ് സിനിമയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു രംഗമായിരുന്നു മുണ്ട് സീൻ. കെപിഎസി ലളിതയും മോഹൻലാലുമുള്ള സീനാണിത്. ഇന്നും പ്രേക്ഷകർക്കിടയിൽ ടീ അല്ല ടാ എന്നുള്ള ഡയലോഗ് ഫേമസ് ആണ്. ഈ സീനിനു പിന്നിൽ ഒരു കഥയുണ്ട്. കെപിഎസി ലളിത അഭിനയിക്കാത്ത ഒരു സീനായിരുന്നു ഇത്. ഫാസിൽ തന്നെയാണ് ഈ കഥ വർഷങ്ങൾക്ക് ശേഷം മാതൃഭൂമി ഡോട്കോമിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.

 പറഞ്ഞ് എഴുത്തിച്ച സീൻ

പറഞ്ഞ് എഴുത്തിച്ച സീൻ

ചിത്രത്തിനു വേണ്ടി തിരക്കഥ എഴുത്ത് പുരോഗമിക്കുന്നതിനിടെ മധുമുട്ടത്തിനോട് ( തിരക്കഥകൃത്ത്) പറഞ്ഞ് എഴുതിപ്പിച്ച സീനായിരുന്നു ഇത്. ആദ്യ പകുതി കഴിഞ്ഞ് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളാണ് നമ്മൾ പ്രേക്ഷകരോട് പറയാൻ പോകുന്നത്. അവരുടെ പിരിമുറുക്കം കൂട്ടാൻ പോകുകയാണ്. അതിനും മുൻപ് അവർക്ക് ഒരു ചായ കൊടുക്കേണ്ടേ? ഒരു ഹ്യൂമർ രംഗം. സണ്ണിയുടെ പ്രവർത്തന മേഖലയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനു മുൻപ് ഒരു ഹ്യൂമർ രംഗം വേണമെന്ന് താൻ പറഞ്ഞിരുന്നെന്ന് ഫാസിൽ പറഞ്ഞു.

 സീൻ വായിച്ച് ചിരി നിർത്താനായില്ല

സീൻ വായിച്ച് ചിരി നിർത്താനായില്ല

മധുവിന്റെ എപ്പോഴത്തേയും ബലഹീനതയായിരുന്നു ഹ്യൂമർ. ഉടൻ തന്നെ അദ്ദേഹം മുറിയിലേയ്ക്ക് പോയി. വൈകുന്നേരും ഒരു സീൻ എഴുതി കയ്യിൽ തന്നു, അതു വായിച്ച് അടക്കി ചിരിക്കാൻ തുടങ്ങി. അങ്ങനെയാണ് ആ കോമഡി മുണ്ട് ജനിക്കുന്നത്. അപ്പുറത്തെ കുളി മുറിയിൽ നിന്ന് കെപിഎസി ലളിത ചോദിക്കുന്നു ആരാടീ എന്റെ മുണ്ട് എടുത്തത്. അപ്പോൾ തൊട്ട് അടുത്തു നിന്ന് എടിയല്ല എന്ന പെൺ ശബ്ദത്തിൽ പറയുന്നു. അപ്പോൾ വീണ്ടും ലളിത പിന്നെ? പുരുഷശബ്ദത്തിൽ ലാൽ എടാ ആണ് എടാ... ആ സീനിൽ ലളിത ചേച്ചിയുടെ ശബ്ദമാത്രമേയുളളൂ. സാന്നിധ്യം ആവശ്യമില്ലായിരുന്നു.

 കുളി മുറി സീനിൽ പ്രശ്നമുണ്ടാക്കി ലളിത

കുളി മുറി സീനിൽ പ്രശ്നമുണ്ടാക്കി ലളിത

ചിത്രത്തിന്റെ ഡബ്ബിങ് നടന്നത് ചെന്നൈയിലായിരുന്നു. ലളിത ചേച്ചി ഡബ്ബിങ്ങിനു വരുമ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു. തുടക്കം മുതലുളല ഓരേ സീൻസ് വായിച്ച ചേച്ചി ഡബ്ബ് ചെയ്യുകയാണ്. ഒടുവിൽ കുളിമുറി സീൻ എത്തി. ആദ്യം ചേച്ചി ഒന്ന് അമ്പരന്നു. താൻ ഇങ്ങനെയൊരു സീൻ ചെയ്തിട്ടില്ലോ? ഈ സീൻ എപ്പോ എടുത്തുവെന്ന് ചോദിച്ച് ചേച്ചി പരിഭവം പറഞ്ഞു. ചേച്ചി തമാശ പറയുകയാണോ അല്ലയോ എന്ന് സഹസംവിധായകന് പിടി കിട്ടിയിരുന്നില്ല. ചോച്ചി പിണങ്ങി മാറി ഇരിക്കുകയായിരുന്നു.

 ഒളിച്ച് പോയി സീൻ എടുത്തു

ഒളിച്ച് പോയി സീൻ എടുത്തു

എന്നോട് പറയാതെ എല്ലാവരും കൂടി എന്നെ ഒഴിവാക്കി, ഒളിച്ചു പോയി എന്റെ സീനെടുത്തു. ഞാനാ‍ അഭിനയിച്ചിട്ടില്ലാത്ത സീൻ എന്തിന് ഡബ്ബ് ചെയ്യണം- കെപിഎസി ലളിത ചോദിച്ചു. അതിന് പ്രത്യേകിച്ച് കാശ് തരണമെന്നും താരം പറഞ്ഞു. എന്നാൽ കെപിഎസി ലളിതയെ മയപ്പെടുത്താൻ അസോസിയേറ്റ് ഡയറക്ടറായ ഷാജി മുന്നോട്ട് വന്നു.'' ചേച്ചി ഡയറക്ടർ ചെയ്തത് നല്ല കാര്യമല്ലേ. എന്ത് നല്ല കാര്യമെന്ന് ലളിതയും. ഷാജി തുടർന്ന്. ഈ സീനിമയിൽ ചേച്ചിയുടെ കുളി സീൻ ഇടാത്തത് നല്ല കാര്യമല്ലേ. ഇത് കേട്ട് ചേച്ചി ചിരിച്ചു പോയി, പിന്നെ അത് ശരിയാണല്ലോ എന്ന് പറഞ്ഞ് സീൻ ഡബ്ബ് ചെയ്യുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X