മണിച്ചിത്രത്താഴിലെ നാഗവല്ലിയെ വരച്ചത് ഇദ്ദേഹം! വൈറലായി കുറിപ്പ്‌

By Midhun Raj

മോഹന്‍ലാല്‍-ഫാസില്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലിനൊപ്പം ശോഭനയും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. റിലീസ് ചെയ്ത് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും എല്ലാവരുടെയും മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമ വിജയമായതിന് പിന്നാലെ നിരവധി ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്.

manichithrathazhu

മണിച്ചിത്രത്താഴിലെ നാഗവല്ലി ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ്. നാഗവല്ലിയെ വരച്ചതാരാണെന്നും എങ്ങനെയാണെന്നും വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ക്ലൈമാക്‌സില്‍ ശോഭന നാഗവല്ലിയായി മാറുന്നുണ്ടെങ്കിലും സിനിമയുടെ ഭൂരിഭാഗം സമയത്തും ഒരു ചിത്രത്തിലൂടെയും ശബ്ദത്തിലൂടെയും മാത്രമാണ് നാഗവല്ലിയെ പ്രേക്ഷകര്‍ അറിഞ്ഞത്.

നാഗവല്ലിയുടെ ആ ചിത്രം വരച്ചത് എങ്ങനെയാണെന്ന് ഹരിശങ്കര്‍ ടി എസ് എന്നയാളാണ് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. "കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.

സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു ലൈഫ് സൈസ് ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നെെയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനുമായ ആര്‍ മാധവനാണ് നാഗവല്ലിക്ക് രൂപം നല്‍കിയത്.

ലൈവ് മോഡല്‍ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വ്വഹിച്ചത്. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ക്രോണിക്ക് ബാച്ചിലര്‍, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ ആണ്. മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കെ മാധവന്‍റെ അമ്മാവന്റെ മകനാണ് ആര്‍ മാധവന്‍. ഹരിശങ്കര്‍ ടി എസ് കുറിച്ചു.

More from Filmibeat

Read more about: manichithrathazhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X