പടം കാണാന്‍ തിയ്യേറ്ററിലെത്തി! പടമില്ല ഇതെന്തൊരു ആഭാസമാണ്: മണികണ്ഠന്‍ ആചാരി

By Midhun

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാന ചെയ്ത പുതിയ ചിത്രമാണ് ആഭാസം. ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായികയായി എത്തുന്നത്. സ്‌പെയര്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ആഭാസം നിര്‍മ്മിച്ചിരിക്കുന്നത്.

aabhasam movie

ഇവര്‍ക്കു പുറമെ ഇന്ദ്രന്‍സ്,അലന്‍സിയര്‍, നാസര്‍,ശീതള്‍ ശ്യാം തുടങ്ങിയ താരങ്ങളും ആഭാസത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെയ് നാലിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം സമൂഹമാധ്യമങ്ങളില്‍ നല്ല അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ ആചാരിയും ചിത്രം കാണാനായി തിയ്യേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ തിയ്യേറ്ററുകളില്‍ എത്തിയപ്പോള്‍ ആഭാസം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന വിവരമാണ് താരത്തിന് ലഭിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം കാണാന്‍ സാധിക്കാത്തതിലുളള പ്രതിഷേധം മണികണ്ഠന്‍ ആചാരി അറിയിച്ചിരിക്കുന്നത്.

പടം കാണാന്‍ തിയ്യേറ്ററിലെത്തി! പടമില്ല ഇതെന്തൊരു ആഭാസം എന്നെഴുതി കാണിച്ച ചിത്രം പങ്കുവെച്ചാണ് ഇതിനെതിരെ താരം പ്രതിഷേധിച്ചിരിക്കുന്നത്. നേരത്തെ 50തിയ്യേറ്ററുകളില്‍ ആഭാസത്തിന് പ്രദര്‍ശാനാനുമതി ലഭിച്ചിരുന്നുവെങ്കിലും വെറും 25 തിയ്യേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്യാന്‍ സാധിച്ചതെന്ന് സംവിധായകന്‍ ജുബിത്ത് നമ്രാഡത്ത് പറഞ്ഞിരുന്നു. ചിത്രത്തിനെതിരെ ആസുത്രിത നീക്കം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും ഒരാഴ്ച കൊണ്ട് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ കഴിയുമെന്നുമാണ് ജുബിത്ത് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X