»   » ദുല്‍ഖറിന്റെ ബാലന്‍ ചേട്ടന്‍ ഇനി മമ്മൂട്ടിയ്‌ക്കൊപ്പം

ദുല്‍ഖറിന്റെ ബാലന്‍ ചേട്ടന്‍ ഇനി മമ്മൂട്ടിയ്‌ക്കൊപ്പം

Posted By: Rohini
Subscribe to Filmibeat Malayalam

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ബാലന്‍ചേട്ടനെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെയൊക്കെ ഹീറോ ആയന്‍ ബാലന്‍ ചേട്ടന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ബാലന്‍ ചേട്ടനായി എത്തിയ മണികണ്ഠന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍


ദുല്‍ഖറിന് ശേഷം ഇതാ മണികണ്ഠന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി മണികണ്ഠന്‍ എത്തുന്നത്.


പേര് പറഞ്ഞാല്‍ അറിയില്ല

നടന്‍ മണികണ്ഠന്‍ ആചാരി എന്ന് പറഞ്ഞാല്‍ അധികമാരും അറിയണം എന്നില്ല. എന്നാല്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ എന്ന് പറഞ്ഞാല്‍ മലയാളി പ്രേക്ഷകര്‍ കൈയ്യടിയ്ക്കും. അത്രയേറെ മൈലേജ് ഒറ്റ ചിത്രത്തിലൂടെ മണികണ്ഠന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.


മമ്മൂട്ടി ചിത്രത്തില്‍

മമ്മൂട്ടി ചിത്രത്തില്‍ മണികണ്ഠന്‍ വേഷം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയ്‌ക്കൊപ്പം ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമാണിത്.


മണികണ്ഠന്‍ തിരക്കിലാണ്

ഗ്രേറ്റ് ഫാദര്‍ കൂടാതെ വേറെയും ചിത്രങ്ങള്‍ മണികണ്ഠനെ തേടിയെത്തിയിട്ടുണ്ട്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം, തിരക്കഥാകൃത്തായ വ്യാസന്‍ സംവിധാനം ചെയ്യുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് പുതിയ ചിത്രങ്ങള്‍


ദ ഗ്രേറ്റ് ഫാദര്‍

അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയ്‌ക്കൊപ്പം സാറ അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


English summary
Manikandan Achari, who shot to fame with his role in Dulquer Salmaan starrer Kammatipaadam, is having some handful of exciting projects. One among those projects is Mammootty's upcoming film, which has been titled as The Great Father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam