മാമാങ്കം റിലീസിന് മുന്‍പ് തനിക്ക് ബ്രേക്ക് നല്‍കിയ സിനിമ! ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് മണികണ്ഠന്‍
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ പ്രകടനം നടത്തി മലയാള സിനിമയില്‍ വരവറിയിച്ച താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടന്‍ കാഴ്ചവെച്ചത്. മണികണ്ഠന്‍ ആചാരിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു കമ്മട്ടിപ്പാടം. സഹനടനായുളള കഥാപാത്രങ്ങളിലൂടെയാണ് നടന്‍ പിന്നീട് മലയാളത്തില്‍ തിളങ്ങിയത്. അടുത്തിടെ രജനീകാന്തിന്റെ പേട്ട എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തില്‍ നടന്‍ അഭിനയിച്ചിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലും ശ്രദ്ധേയ വേഷത്തില്‍ മണികണ്ഠന്‍ എത്തുന്നുണ്ട്. മമ്മൂട്ടി ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം നടനും തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മാമാങ്കം ഓഡിയോ ലോഞ്ചില്‍ വെച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മാമാങ്കം എന്ന സിനിമയാണ് തനിക്ക് റിലീസ് ആവുന്നതിന് മുന്‍പേ തന്നെ ഒരു ബ്രേക്ക് തന്നതെന്ന് മണികണ്ഠന്‍ ആചാരി പറയുന്നു.

തന്റെ ജീവിതത്തിലെ എറ്റവും വലിയ ജന്മദിനാഘോഷം നടന്നത് ഈ ചിത്രത്തിന്റെ സെറ്റില്‍ ആണെന്നും മാമാങ്കത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം പേട്ട ഉള്‍പ്പെടെ ഉളള ഒരുപാട് ചിത്രങ്ങള്‍ തനിക്ക് ലഭിച്ചതെന്നും നടന്‍ പറഞ്ഞു. തനിക്ക് ഈ അവസരം തന്നെ സംവിധായകന്‍ പദ്മകുമാര്‍,മെഗാസ്റ്റാര്‍ മമ്മൂട്ടി, നിര്‍മ്മാതാവ് വേണു കുന്നപ്പിളളി എന്നിവര്‍ക്ക് നന്ദി പറയുന്നതായും ചടങ്ങില്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു.

മാമാങ്കത്തിന് പുറമെ വിജയ് സേതുപതി നായകനായ മാമനിതന്‍ എന്ന ചിത്രത്തിലും മണികണ്ഠന്‍ ആചാരി മുന്‍പ് അഭിനയിച്ചിരുന്നു. കേരളത്തില്‍ നടന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയാണ് മണികണ്ഠന്‍ ആചാരിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രം.

മാമാങ്കത്തിലും ശ്രദ്ധേയ വേഷത്തിലാവും നടന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദ ഗ്രേറ്റ് ഫാദറിലാണ് മമ്മൂട്ടിക്കൊപ്പം മുന്‍പ് മണികണ്ഠന്‍ ആചാരി അഭിനയിച്ചത്. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ മണികണ്ഠന്‍ അഭിനയിച്ചിരിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്.

മമ്മൂട്ടി ചാവേറായി എത്തുന്ന സിനിമയില്‍ ചന്ദ്രോത്ത് പണിക്കരായിട്ടാണ് നടന്‍ എത്തുന്നത്. 50 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ആദ്യ ഗാനത്തിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചരിത്ര റിലീസിനായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കേരളത്തില്‍ മാത്രം 400ല്‍ അധികം തിയ്യേറ്ററുകളില്‍ സിനിമ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications