»   » കമ്മട്ടിപ്പാടം കഴിഞ്ഞു, അവാര്‍ഡും കിട്ടി! ഇനി ബാലന്‍ ചേട്ടനല്ല, മുരുകനാണ് മുരുകന്‍!!! കൈയടിക്കെടാ!!!

കമ്മട്ടിപ്പാടം കഴിഞ്ഞു, അവാര്‍ഡും കിട്ടി! ഇനി ബാലന്‍ ചേട്ടനല്ല, മുരുകനാണ് മുരുകന്‍!!! കൈയടിക്കെടാ!!!

Posted By:
Subscribe to Filmibeat Malayalam

'ഇനി ഞാന്‍ മുരുകനാണ്' എന്ന തലവാചകത്തോടെയാണ് മണികണ്ഠന്‍ ആര്‍ ആചാരിയുടെ ഫേസ്ബുക്കില്‍ ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ അവിസ്മരണീയമാക്കിയ മണികണ്ഠന്റെ പുതിയ കഥാപാത്രമാണ് മുരുകന്‍. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലാണ് മണികണ്ഠന്‍ മുരുകനാകുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് മുരുകന്‍ എന്ന മുക്കുവന്‍. എഴുത്തുകാരനായി ഗോവയിലെത്തുന്ന വിജയ് ബാബുവിന്റെ കഥാപാത്രവും മുരുകനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥായാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മാര്‍ച്ച് പത്തിന് ചിത്രം തിയറ്ററുകളിലെത്തും.

കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ഏറെ കൈയടി ലഭിച്ച ഒരു കഥാപാത്രമായിരുന്നു ബാലന്‍ ചേട്ടന്‍. ബാലന്‍ ചേട്ടനെ അവിസ്മരണീയമാക്കിയ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും എത്തി. രാജീവ് രവി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖറായിരുന്നു നായകന്‍. ചിത്രത്തിലെ ഗംഗയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയാകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

വ്യാസന്‍ കെപി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട്. അവതാരം എന്ന ജോഷി ദിലീപ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും വ്യാസന്‍ തന്നെയായിരുന്നു. രണ്ട് പ്രധാന കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ പ്രേക്ഷകര്‍ ഏറ്റെടുത്തതുപോലെ മുരുകനെയും ഏറ്റെടുക്കണമെന്നാണ് മുരുകന്‍ പറയുന്നത്.

കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന് ശേഷം കൈ നിറയെ ചിത്രങ്ങളാണ് മണികണ്ഠന്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് പുറമെ മണികണ്ഠന്‍ അഭിനയിച്ച് അലമാരയും റിലീസിന് തയാറെടുക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായകന്‍. ചിത്രം മാര്‍ച്ച് 17ന് തിയറ്ററിലെത്തും.

ഇനി ഞാന്‍ മുരുകനാണ് എന്ന് പ്രേക്ഷകരോട് പറയുന്ന മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Murukan is Manikandan's new character in Ayaal Jeevichirippund. Manikandann and Vijay Babu in the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam