സന്തോഷം പൂര്‍ണമായി അനുഭവിക്കാനാകുന്നില്ല; ആരും തന്നെ വെറുക്കരുതെന്ന് മണികണ്ഠന്‍ ആചാരി

By Midhun Raj

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. സിനിമയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ മലയാളത്തില്‍ തിളങ്ങിയത്. രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും വരവറിയിച്ചിരുന്നു താരം. മണികണ്ഠന്‍ ആചാരിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

manikandan

സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത് അറിയിക്കാനെത്തിയ താരം കുറ്റബോധം മൂലം പൂര്‍ണമായി സന്തോഷം അനുഭവിക്കാനാകുന്നില്ല എന്ന് പറഞ്ഞു. അധികമാരെയും അറിയിക്കാനാകാത്ത സാഹചര്യമായിരുന്നുവെന്നും ഇത്തരമൊരു പരിപാടി നടത്തുന്നതിലെ പരിചയക്കുറവും വിഷമങ്ങള്‍ക്ക് ഇടയാക്കിയെന്നും പറഞ്ഞു. ആരും തന്നെ വെറുക്കരുതെന്നും ഫേസ്ബുക്ക് ലൈവിലൂടെ മണികണ്ഠന്‍ ആചാരി പറയുന്നു.

"പാലുക്കാച്ചി പുതിയ വീട്ടില്‍ കയറി. ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നു സ്വന്തം വീട്. അത് സ്വന്തമായെന്ന് പറയാറായിട്ടില്ല. ഒരുപാട് പേരുടെ സഹായം കൊണ്ടും ലോണെടുത്തുമാണ് വീട് നിര്‍മ്മിച്ചത്. ഒരുപാട് സന്തോഷത്തോടെ പറയേണ്ട ഒരു വിഷയമായിരുന്നു ഇത്. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. സ്വപ്‌നം ഇങ്ങനെ ആയിരുന്നില്ല. എല്ലാവരെയും അറിയിച്ച് ക്ഷണിച്ച് നടത്തണമെന്നായിരുന്നു. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പ് ചോദിക്കാന്‍ അവകാശം. ഇത് ഞാന്‍ അറിയാതെ ചെയ്തതല്ല. കാരണം സാഹചര്യം അങ്ങനെ ആയിപ്പോയി.

എല്ലാം പെട്ടെന്നുളള പരിപാടിയായിരുന്നു. കുറച്ചുപേരൊടൊക്കെ പറഞ്ഞു. കുറച്ചുപേരൊടൊക്കെ പറഞ്ഞില്ല. ആ പറയുന്നതിന് പ്രത്യേക മാനദണ്ഡം
ഒന്നുമുണ്ടായിരുന്നില്ല. ഒരുപാട് പേരോട് പറയാന്‍ പറ്റിയില്ല. അതിന്റെ വല്ലാത്തൊരു കുറ്റബോധം തോന്നിയതുകൊണ്ട് ഈ വീഡിയോ ചെയ്യുന്നത്. സന്തോഷം ഉണ്ടായപ്പോള്‍ അത് എനിക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കഴിയുന്നില്ല. കാരണം വിളിക്കാത്തതിന്റെ പേരില്‍ പലരും ചെറുതായൊന്ന് സങ്കടപ്പെട്ടു. കുറെ അറിവില്ലായ്മയും പരിചയക്കുറവുമൂലവുമാണ് ഇങ്ങനെ സംഭവിച്ചത്. അതുകൊണ്ട് ആരും വെറുക്കരുത്, ഫേസ്ബുക്ക് ലൈവില്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു.

വീഡിയോ

Read more about: manikandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X