നടന്‍ മണികണ്ഠന്‍ വിവാഹിതനായി! അഞ്ജലിയെ ചേര്‍ത്ത് നിര്‍ത്തി താരം, വിവാഹ ചിത്രങ്ങള്‍ കാണാം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനായി വന്ന് പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടന്‍ മണികണ്ഠന്‍ ആചാരിയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിന്ന്. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹം ആഘോഷത്തോടെ നടത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കൊറോണ വന്ന് എല്ലാം അവതാളത്തിലാക്കി.
പലരും വിവാഹം പിന്നത്തേക്ക് മാറ്റി വെച്ചെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം കഴിക്കാന്‍ താരകുടുംബം തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഫേസ്ബുക്കിലൂടെ ലൈവില്‍ വന്ന് വിവാഹത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. എല്ലാവരും ഇത് ആഘോഷമാക്കാനായിരുന്നു താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിമിഷ നേരം കൊണ്ടിത് വൈറലാവുകയും ചെയ്തു.

തൃപ്പൂണിത്തറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. മുണ്ടും ഷര്‍ട്ടുമായിരുന്നു താരത്തിന്റെ വേഷം. മെറൂണ്‍ കളര്‍ സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അഞ്ജലി വിവാഹത്തിനെത്തിയത്. വിവാഹം കഴിഞ്ഞ ഉടനെ വധുവിനൊപ്പമുള്ള ചിത്രം മണികണ്ഠൻ തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. കുടുംബങ്ങളും വധുവരന്മാരുമെല്ലാം മാസ്കും മറ്റ് സുരക്ഷ ക്രമീകരണങ്ങളും നടത്തിയാണ് വിവാഹത്തിനെത്തിയതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാവുന്നു.

വിവാഹ സത്കാരത്തന് വേണ്ടി മാറ്റി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന കാര്യം നേരത്തെ താരം പറഞ്ഞിരുന്നു. എം സ്വരാജ് എംഎല്‍എ ആ തുക ഏറ്റുവാങ്ങി. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ എംഎൽഎ അവിടെ നിന്ന് തന്നെയാണ് വധുവരന്മാരിൽ നിന്നും തുക വാങ്ങിയത്. അഭിനന്ദനമര്‍ഹിക്കുന്ന നിലപാട് എടുത്ത മണികണ്ഠനും പ്രിയതമയ്ക്കും ആരാധകരുടെ വലിയ പ്രശംസ ഇതിലൂടെ ലഭിച്ചു. തന്റെ വിവാഹം ഓണ്‍ലൈനിലൂടെ എങ്കിലും ആഘോഷിക്കണമെന്ന അഭ്യര്‍ഥന മാത്രമേ താരം നടത്തിയിരുന്നുള്ളു. വിവാഹം കഴിഞ്ഞതോടെ അത് തന്നെയാണ് നടന്നിരിക്കുന്നതും.

സാധാരണ സിനിമാ താരങ്ങളോടൊക്കെയാണ് വീഡിയോ തരണമെന്ന് എല്ലാവരും പറയാറുള്ളത്. എന്നാല്‍ എന്റെ വിവാഹം ഓണ്‍ലൈനിലൂടെ എങ്കിലും ആഘോഷിക്കണമെന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞത്. എല്ലാവരെയും വിളിച്ച് കൂട്ടി ഒരു ആഘോഷം നടത്താമെന്നുള്ള കാര്യവും താരം പറഞ്ഞിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങള്‍ നിറയെ താരത്തിന്റെ വിവാഹ വാര്‍ത്ത നിറയാന്‍ തുടങ്ങി. ഒരുപാട് ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.

മണികണ്ഠന്റേത് പ്രണയവിവാഹമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ജലിയെ പരിചയപ്പെട്ടതും ഇഷ്ടത്തിലായതിനെ കുറിച്ചുമെല്ലാം താരംപറഞ്ഞിരുന്നു. വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വര്‍ഷം മുന്‍പ് ഒരു ഉത്സവത്തിന് വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ച് തുടങ്ങുന്നത്. ഇഷ്ടം തോന്നിയപ്പോള്‍ അഞ്ജലിയോട് തുറന്ന് പറയുകയായിരുന്നു. സംസാരത്തിനിടയ്ക്ക് തമാശരൂപേണയാണ് കാര്യം അവതരിപ്പിച്ചത്.

പൊക്കമൊക്കെ കറക്ടാണല്ലോ.. എന്നാല്‍ പിന്നെ ആലോചിച്ചാലോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. ആലോചിച്ചോളു എന്നായിരുന്നു അഞ്ജലിയുടെ മറുപടി. ഇത്രയുമായിരുന്നു പ്രണയത്തെ കുറിച്ച് താരം പറഞ്ഞത്. ആദ്യം വീട്ടുകാര്‍ക്ക് എതിര്‍പ്പ് വന്നിരുന്നെങ്കിലും പിന്നീട് എല്ലാം ശരിയായി. ആറ് മാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്.
വിവാഹ വീഡിയോ കാണാം


Click it and Unblock the Notifications











